മലിനീകരണമുണ്ടാക്കിയാല്‍ പൊളിക്കും; വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

 | 
scrappage policy
പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലപ്പഴക്കം ചെന്നതും മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള പുതിയ പൊളിക്കല്‍ നയം (scrappage policy) ഗുജറാത്തില്‍ നടന്ന നിക്ഷേപകസംഗമത്തിലാണ്  പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി: പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലപ്പഴക്കം ചെന്നതും മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള പുതിയ പൊളിക്കല്‍ നയം (scrappage policy) ഗുജറാത്തില്‍ നടന്ന നിക്ഷേപകസംഗമത്തിലാണ്  പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മാലിന്യത്തില്‍ നിന്ന് സമ്പത്ത് എന്നതാണ് പുതിയ നയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യയുടെ വികസന യാത്രയിലെ ഒരു നാഴികല്ലാണ് വാഹനം പൊളിക്കല്‍ നയം. യുവാക്കളും സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ ഇതിന്റെ ഭാഗമാവണം. ഇതിലൂടെ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ നിരത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊളിക്കല്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 70 പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുറക്കും. ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് കേന്ദ്രങ്ങളില്‍ വാഹനത്തിന്റെ കാര്യക്ഷമത പരിശോധിച്ച ശേഷമായിരിക്കും വാഹനം പൊളിക്കുന്നത്. ഇതിനായുള്ള ടെസ്റ്റിങ്ങ് കേന്ദ്രങ്ങളും രാജ്യത്ത് എല്ലാ ജില്ലകളിലും സ്ഥാപിക്കും.

വാഹനങ്ങളുടെ രജിസ്ട്രേഷന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും കാലപ്പഴക്കം എത്തിയാല്‍ ടെസ്റ്റിങ് നിര്‍ബന്ധമാക്കും. അതേസമയം, ഇത് എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.