പട്ടിക വിഭാഗത്തിലുള്ളവരുടെ സംവരണം മറ്റു സംസ്ഥാനങ്ങളില്‍ ബാധകമാകില്ലെന്ന് സുപ്രീം കോടതി

പട്ടികജാതി-പട്ടിക വര്ഗ്ഗ വിഭാഗക്കാര്ക്ക് സ്വന്തം സംസ്ഥാനങ്ങളില് ലഭിക്കുന്ന സംവരണം മറ്റു സംസ്ഥാനങ്ങളില് ബാധകമാകില്ലെന്ന് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഓരോ സംസ്ഥാനങ്ങളിലും പട്ടികയുടെ അടിസ്ഥാനത്തിലാണ് സംവരണം നല്കുന്നത്. പട്ടികവിഭാഗക്കാരെ സംബന്ധിച്ച് രാഷ്ട്രപതി ഭരണഘടന പ്രകാരം നല്കുന്ന ഉത്തരവുകള് പരിഷ്കരിക്കാന് കോടതിക്കു പോലും അധികാരമില്ലെന്നും ഭരണഘടനാ ബെഞ്ച് അറിയിച്ചു.
 | 

പട്ടിക വിഭാഗത്തിലുള്ളവരുടെ സംവരണം മറ്റു സംസ്ഥാനങ്ങളില്‍ ബാധകമാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന സംവരണം മറ്റു സംസ്ഥാനങ്ങളില്‍ ബാധകമാകില്ലെന്ന് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഓരോ സംസ്ഥാനങ്ങളിലും പട്ടികയുടെ അടിസ്ഥാനത്തിലാണ് സംവരണം നല്‍കുന്നത്. പട്ടികവിഭാഗക്കാരെ സംബന്ധിച്ച് രാഷ്ട്രപതി ഭരണഘടന പ്രകാരം നല്‍കുന്ന ഉത്തരവുകള്‍ പരിഷ്‌കരിക്കാന്‍ കോടതിക്കു പോലും അധികാരമില്ലെന്നും ഭരണഘടനാ ബെഞ്ച് അറിയിച്ചു.

വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്ന പട്ടികവിഭാഗക്കാര്‍ക്ക് സംവരണം അനുവദിക്കുന്നത് ആ സംസ്ഥാനത്തുള്ളവര്‍ക്ക് അവസരം നിഷേധിക്കുന്ന നടപടിയാകുമെന്നാണ് വിലയിരുത്തല്‍. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു സംസ്ഥാനത്തിനു തങ്ങളുടെ സംസ്ഥാനത്തു പട്ടികവിഭാഗമായി കണക്കാക്കപ്പെടാത്തവര്‍ക്കു സംവരണം നല്‍കണമെന്നു താല്‍പര്യമുണ്ടെങ്കില്‍ അക്കാര്യം കേന്ദ്ര സര്‍ക്കാരിലൂടെ പാര്‍ലമെന്റിലെത്തിക്കണം.

പാര്‍ലമെന്റാണു പട്ടിക പരിഷ്‌കരിക്കാന്‍ നിയമം പാസ്സാക്കേണ്ടത്. സംസ്ഥാനം സംവരണപ്പട്ടിക പരിഷ്‌കരിക്കുന്നതു ഭരണഘടനാപരമായ അരാജകത്വത്തിനു വഴിവയ്ക്കുമെന്നും ജഡ്ജിമാരായ എന്‍.വി.രമണ, മോഹന്‍ എം.ശാന്തനഗൗഡര്‍, എസ്.അബ്ദുല്‍ നസീര്‍ എന്നിവര്‍ പറഞ്ഞു.

ദേശീയ തലസ്ഥാന മേഖലയിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സംവരണ നയമാണ് ബാധകമാകുകയെന്നു നാല് ജഡ്ജിമാര്‍ പറഞ്ഞു. ജസ്റ്റിസ് ആര്‍.ഭാനുമതി ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.