കാശ്മീരില്‍ സൈന്യവും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചു; അതിര്‍ത്തിയില്‍ അതീവ ജാഗ്രത

കാശ്മീരിലെ കുപ്വാരയില് ഭീകരരും സുരക്ഷാ സേനയും തമ്മില് ഏറ്റുമുട്ടല് അവസാനിച്ചു. ഇന്നലെ വൈകീട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയിലാണ് സൈന്യം തീവ്രവാദികളുടെ ഒളിത്താവളങ്ങള് കണ്ടെത്തിയത്. മൂന്ന് ഭീകരര് പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നതായിട്ടാണ് സൂചന. ഇതു വരെ ആരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാനായിട്ടില്ല. കുപ്വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് ഏറ്റുമുട്ടവല് ഉണ്ടായിരിക്കുന്നത്.
 | 

 

കാശ്മീരില്‍ സൈന്യവും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചു; അതിര്‍ത്തിയില്‍ അതീവ ജാഗ്രത

കാശ്മീര്‍: കാശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു. ഇന്നലെ വൈകീട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സൈന്യം തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നതായിട്ടാണ് സൂചന. ഇതു വരെ ആരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാനായിട്ടില്ല. കുപ്‌വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് ഏറ്റുമുട്ടവല്‍ ഉണ്ടായിരിക്കുന്നത്.

അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഉറിയില്‍ നാല് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം ഷെല്ലാക്രമണം. ആക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യ തീവ്രവാദ ക്യാംപുകളില്‍ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ പാക് സൈന്യം പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ വെടിവെപ്പാണ് നടത്തുന്നത്. ഇന്ത്യ കനത്ത തിരിച്ചടി നല്‍കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ഏതാണ്ട് 18 ഓളം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് ആക്രമണം ഉണ്ടായി. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നിലധികം പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായിട്ടാണ് വിവരം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ കൂടുതല്‍ സൈനിക വിഭാഗങ്ങളെ ഇന്ത്യ നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.