ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ കാണാം

റൈസിംങ് കാശ്മീര് പത്രത്തിന്റെ ചീഫ് എഡിറ്റര് ഷുജാത് ബുഖാരിയുടെ ഘാതകരുടെ സിസിടിവി ദൃശ്യങ്ങള് പോലീസ് പുറത്തുവിട്ടു. മുഖം മറച്ച മൂന്ന് പേര് ഒരു ബൈക്കില് സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇവര് തന്നെയാണ് ഘാതകരെന്നാണ് പോലീസ് സംശയിക്കുന്നത്. ബുഖാരിക്ക് നേരെ മുന്പ് വധശ്രമങ്ങള് ഉണ്ടായിരുന്ന സാഹചര്യത്തില് സുരക്ഷയ്ക്കായി സര്ക്കാര് രണ്ട് പോലീസുകാരെയും നിയോഗിച്ചിരുന്നു ഇവരും ആക്രമണത്തില് കൊല്ലപ്പെട്ടിട്ടുണ്ട്.
 | 

ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ കാണാം

ശ്രീനഗര്‍: റൈസിംങ് കാശ്മീര്‍ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ഷുജാത് ബുഖാരിയുടെ ഘാതകരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. മുഖം മറച്ച മൂന്ന് പേര്‍ ഒരു ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇവര്‍ തന്നെയാണ് ഘാതകരെന്നാണ് പോലീസ് സംശയിക്കുന്നത്. ബുഖാരിക്ക് നേരെ മുന്‍പ് വധശ്രമങ്ങള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ സുരക്ഷയ്ക്കായി സര്‍ക്കാര്‍ രണ്ട് പോലീസുകാരെയും നിയോഗിച്ചിരുന്നു ഇവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

പ്രതികളെ പിടികൂടാനായി ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് ആളുകളെ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ബുഖാരി സഞ്ചരിച്ച കാറിനെ പിന്‍തുടര്‍ന്നെത്തിയ അക്രമി സംഘം പൊടുന്നനെ വെടിവെപ്പ് നടത്തുകയായിരുന്നു. ഏതാണ്ട് പത്തോളം ബുള്ളറ്റുകള്‍ ബുഖാരിയുടെ ശരീരത്തില്‍ തറച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ കാണാം

ഭീകാരാക്രമണ സാധ്യതകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വ്യാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു ശ്രീനഗറിലെ പ്രസ് കോളനിയില്‍ വെച്ച് ബുഖാരിക്ക് വെടിയേറ്റത്. നിരവധി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരാണ് സമീപകാലത്ത് കാശ്മീരില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുള്ള വ്യക്തിയാണ് ഷുജാത് ബുഖാരി.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക