പേരുമാറ്റത്തില്‍ മാത്രം ഒതുങ്ങുന്നില്ല; ഫൈസാബാദില്‍ മദ്യവും മാംസവും നിരോധിക്കണമെന്ന് ആവശ്യം

അയോധ്യ എന്ന് പുനര്നാമകരണം ചെയ്യപ്പെട്ട ഉത്തര് പ്രദേശിലെ ഫൈസാബാദ് ജില്ലയില് മദ്യവും മാംസവും വില്ക്കുന്നത് നിരോധിക്കണമെന്ന് ആവശ്യം. ജില്ലയിലെ ക്ഷേത്രങ്ങളിലെ പൂജാരിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. അയോധ്യ പുണ്യ സ്ഥലമാണെന്നും ഈ നഗരത്തില് മാംസവും മദ്യവും വിറ്റിരുന്നില്ലെന്നും പൂജാരിയായ സത്യേന്ദ്ര ദാസ് പറഞ്ഞുവെന്ന് എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നു.
 | 
പേരുമാറ്റത്തില്‍ മാത്രം ഒതുങ്ങുന്നില്ല; ഫൈസാബാദില്‍ മദ്യവും മാംസവും നിരോധിക്കണമെന്ന് ആവശ്യം

ലക്‌നൗ: അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് ജില്ലയില്‍ മദ്യവും മാംസവും വില്‍ക്കുന്നത് നിരോധിക്കണമെന്ന് ആവശ്യം. ജില്ലയിലെ ക്ഷേത്രങ്ങളിലെ പൂജാരിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. അയോധ്യ പുണ്യ സ്ഥലമാണെന്നും ഈ നഗരത്തില്‍ മാംസവും മദ്യവും വിറ്റിരുന്നില്ലെന്നും പൂജാരിയായ സത്യേന്ദ്ര ദാസ് പറഞ്ഞുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മദ്യവും മാംസവും നിരോധിക്കുന്നത് ആരോഗ്യകരമായ ജീവിതരീതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ പതിറ്റാണ്ടുകളായി പുണ്യഭൂമിയാണ്. ഫൈസാബാദ് അയോധ്യയായി വീണ്ടും മാറുമ്പോള്‍ മദ്യവും മാംസവും നിരോധിക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.

അതേ സമയം രാജ്യത്ത് മുഴുവനായി നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ശ്രീ ഹനുമാന്‍ ഗാഡി ക്ഷേത്രത്തിലെ പൂജാരി ധര്‍മദാസ് പക്ഷാകാര്‍ ആവശ്യപ്പെടുന്നത്. നിരോധനാവശ്യത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് ബാബരി മസ്ജിദ് കേസിലെ ഹര്‍ജിക്കാരന്‍ മുഹമ്മദ് ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.