കൊലപാതകക്കേസില്‍ വിവാദ ആള്ദൈവം രാംപാലിന് ജീവപര്യന്തം തടവ്
ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ വിവാദ ആള്ദൈവം രാംപാലിന് ജീവപര്യന്തം തടവ് ശിക്ഷ. ഹരിയാനയിലെ ഹിസാര് ,സെഷന്സ് കോടിയുടെതാണ് വിധി. കോടതിയാണ് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആള്ദൈവത്തിന്റെ അഭിഭാഷകന് അറിയിച്ചു. നാല് വര്ഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് നിര്ണായക വിധി പുറത്തുവന്നിരിക്കുന്നത്. ആയിരക്കണക്കിന് അനുയായികളുള്ള രാംപാലിനെ ഏറെ പണിപ്പെട്ടാണ് പോലീസ് 2014ല് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യുന്നതിനായി ഇയാളുടെ ആശ്രമത്തിലെത്തിയ പോലീസുകാരെ അനുയായികള് ആക്രമിച്ചിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാപാലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് കൊലപാതകക്കേസില്‍ ഒന്നില്‍ മാത്രമാണ് വിധി പുറത്തുവന്നിട്ടുള്ളത്. 2014 നവംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാംപാലിന്റെ ഭക്തരായ രണ്ട് സ്ത്രീകള്‍ ആശ്രമത്തില്‍ വെച്ച് സംശയാസ്പദമായ രീതിയില്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മരണപ്പെട്ടവരുടെ ഭര്‍ത്താക്കാന്മാരാണ് പോലീസില്‍ പരാതി നല്‍കുന്നത്.
അന്വേഷണത്തില്‍ യുവതികളുടെ മരണത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി വ്യക്തമാവുകയായിരുന്നു. രാപാലിനെ കൂടാതെ ഇയാളുടെ 20 അനുയായികളും കേസില്‍ കുറ്റക്കാരാണ്. വിധി പുറപ്പെടുവിക്കുന്നതിനോടനുബന്ധിച്ച് ഹിസാര്‍ സെഷന്‍സ് കോടതിക്ക് മുന്നില്‍ രണ്ടായിരത്തോളം സുരക്ഷ ജീവനക്കാരെ നിയമിച്ചിരുന്നു.