മധ്യപ്രദേശിലെ പ്രമുഖ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആത്മഹത്യ ചെയ്തു

സ്വയം പ്രഖ്യാപിത ആള്ദൈവം ഭയ്യുജി മഹാരാജ് ആത്മഹത്യ ചെയ്തു. സ്വവസതിയില് വെച്ച് തലയ്ക്ക് നിറയൊഴിച്ച ഇയാള് ആശുപത്രിയില് കൊണ്ടുപോകുന്ന വഴിക്ക് മരണപ്പെട്ടതായി പോലീസ് അറിയിച്ചു. ഭയ്യുജിയെ പ്രവേശിപ്പിച്ച ഇന്ഡോറിലെ ബോംബെ ആശുപത്രിയില് അനുയായികള് തടിച്ചുകൂടിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള് ഉണ്ടാവാതിരിക്കാന് ആശുപത്രിക്ക് മുന്നില് വന് പോലീസ് സന്നാഹത്തെ വിന്വസിച്ചിരിക്കുകയാണ്.
 | 

മധ്യപ്രദേശിലെ പ്രമുഖ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആത്മഹത്യ ചെയ്തു

ഇന്‍ഡോര്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭയ്യുജി മഹാരാജ് ആത്മഹത്യ ചെയ്തു. സ്വവസതിയില്‍ വെച്ച് തലയ്ക്ക് നിറയൊഴിച്ച ഇയാള്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിക്ക് മരണപ്പെട്ടതായി പോലീസ് അറിയിച്ചു. ഭയ്യുജിയെ പ്രവേശിപ്പിച്ച ഇന്‍ഡോറിലെ ബോംബെ ആശുപത്രിയില്‍ അനുയായികള്‍ തടിച്ചുകൂടിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആശുപത്രിക്ക് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്വസിച്ചിരിക്കുകയാണ്.

കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. നിരവധി അനുയായികളുള്ള ഭയ്യുജി മഹാരാജിന്റെ പ്രധാന ആശ്രമം സ്ഥിതി ചെയ്യുന്നത് ഇന്‍ഡോറിലാണ്. ലോക്പാല്‍ ബില്ല് പാസാക്കണമെന്ന് ആവശ്യപ്പെട്ട നടന്ന അണ്ണാ ഹസാര സമരത്തിന് മധ്യസ്ഥത ശ്രമങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വ്യക്തികളിലൊരാളാണ് ഭയ്യൂജി.

വാസ്തു, ജെമോളജി, മെഡിറ്റേഷന്‍, ഓറ ഹീലിങ് തുടങ്ങിയ കാര്യങ്ങളായിരുന്നു ഭയ്യൂജിയുടെ പ്രധാന പ്രവര്‍ത്തന മേഖല. കുടുംബ പ്രശ്‌നങ്ങളെ ഇയാളെ അലട്ടിയിരുന്നതായും വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രമുഖരുമായി വ്യക്തി ബന്ധം സൂക്ഷിച്ചിരുന്ന ഇയാള്‍ സര്‍ക്കാര്‍ കാബിനറ്റ് പദവി നല്‍കിയിരുന്നു. എന്നാല്‍ അത്തരം പദവികള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഭയ്യൂജി ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ നല്‍കിയ അംഗീകാരം വേണ്ടെന്ന് വെക്കുകയായിരുന്നു.