പഞ്ചാബില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെയും വൃദ്ധയായ അമ്മയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
പഞ്ചാബിലെ മൊഹാലിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെയും മാതാവിനെയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ എക്സ്പ്രസ് ന്യൂസ് എഡിറ്ററായിരുന്ന കെ.ജെ.സിങ്, അദ്ദേഹത്തിന്റെ 92 വയസുള്ള മാതാവ് ഗുര്‍ചരണ്‍ കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Sep 23, 2017, 15:58 IST
| ചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെയും മാതാവിനെയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ എക്സ്പ്രസ് ന്യൂസ് എഡിറ്ററായിരുന്ന കെ.ജെ.സിങ്, അദ്ദേഹത്തിന്റെ 92 വയസുള്ള മാതാവ് ഗുര്‍ചരണ്‍ കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കെ.ജെ.സിങ്ങിന്റെ കഴുത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ പ്രസിഡന്റുമായ സുഖ്ബീര്‍ സിങ് ബാദല്‍ ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.