മഹാരാഷ്ട്ര മുന്‍ തീവ്രവാദവിരുദ്ധ സേനാത്തലവന്‍ ആത്മഹത്യ ചെയ്തു

മഹാരാഷ്ട്ര മുന് തീവ്രവാദവിരുദ്ധ സേനാത്തലവന് ഹിമാംശു റോയി ആത്മഹത്യ ചെയ്തു. 2013ല് ശ്രീശാന്ത് ഉള്പ്പെട്ട ഐപിഎല് ഒത്തുകളി വിവാദം ഉള്പ്പെടെയുള്ള നിരവധി പ്രമാദമായ കേസുകള് അന്വേഷിച്ചിട്ടുള്ള വ്യക്തിയാണ് ഹിമാംശു റോയി. 1988 ബാച്ച് ഐപിഎസ് ഓഫീസറായിരുന്നു. സര്വീസ് റിവോള്വര് ഉപയോഗിച്ച് സ്വയം വെടിയുതിര്ക്കുകയായിരുന്നു.
 | 

മഹാരാഷ്ട്ര മുന്‍ തീവ്രവാദവിരുദ്ധ സേനാത്തലവന്‍ ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്ര മുന്‍ തീവ്രവാദവിരുദ്ധ സേനാത്തലവന്‍ ഹിമാംശു റോയി ആത്മഹത്യ ചെയ്തു. 2013ല്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ ഒത്തുകളി വിവാദം ഉള്‍പ്പെടെയുള്ള നിരവധി പ്രമാദമായ കേസുകള്‍ അന്വേഷിച്ചിട്ടുള്ള വ്യക്തിയാണ് ഹിമാംശു റോയി. 1988 ബാച്ച് ഐപിഎസ് ഓഫീസറായിരുന്നു. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍വീസില്‍ നിന്ന് അവധിയെടുത്ത് ക്യാന്‍സര്‍ രോഗത്തിനുള്ള ചികിത്സയിലായിരുന്നു ഹിമാംശു. സര്‍വീസില്‍ ഇനിയും ഏഴ് വര്‍ഷം ബാക്കിയുണ്ടായിരുന്നു. സമീപകാലത്ത് അദ്ദേഹത്തിന് വിഷാദം രോഗം ബാധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഐ.പി.എല്‍ വാതുവെപ്പ് കേസ്, മുംബൈ ഭീകരാക്രമണം, ജേര്‍ണലിസ്റ്റ് ജെ ഡേ വധം, ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിന്റെ ഡ്രൈവര്‍ ആരിഫ് ബെയ്ലിന്റെ കൊല, വിജയ് പലാന്ദെ ഉള്‍പ്പെട്ട ഇരട്ടക്കൊലപാതക കേസ്, ലൈല ഖാന്‍ കൊലപാതകം, നിയമ വിദ്യാര്‍ഥി പല്ലവി പുര്‍ഖയസ്തയുടെ കൊലപാതകം എന്നിവ അദ്ദേഹമാണ് അന്വേഷിച്ചിരുന്നത്.