സീരിയല്‍ നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

സീരിയല് നടിയെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. തമിഴ് സീരിയലുകളിലെ താരമായ പ്രിയങ്കയെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. ചെന്നൈ വലസരവക്കത്തെ വീട്ടില് ഫാനില് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീട്ടില് രാവിലെയെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടത്.
 | 

സീരിയല്‍ നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ചെന്നൈ: സീരിയല്‍ നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തമിഴ് സീരിയലുകളിലെ താരമായ പ്രിയങ്കയെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈ വലസരവക്കത്തെ വീട്ടില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീട്ടില്‍ രാവിലെയെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടത്.

കുടുംബ കലഹം മൂലമാണ് ഇവര്‍ ജീവനൊടുക്കിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. അരുണ്‍ ബാല എന്നയാളുമായി മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് രണ്ടു മാസമാണ് ഇവര്‍ വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്.

രമ്യാ കൃഷ്ണന്‍ മുഖ്യ വേഷം ചെയ്യുന്ന വംസം എന്ന സീരിയലിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. സണ്‍ ടിവിയിലെ അപൂര്‍വ്വ രാഗങ്കള്‍, ഭൈരവി എന്നീ സീരിയലുകളിലും ചില സിനിമകളിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്.