വിമാനത്തിലെത്തി മോഷണം! ഏഴംഗ സംഘം പിടിയില്‍

വിമാനത്തിലെത്തി മോഷണം ചെയ്ത് മടങ്ങുന്ന ഏഴംഗ സംഘം പിടിയില്. ഡല്ഹി സ്വദേശികളെയാണ് ബംഗളൂരുവില് നിന്ന് അറസ്റ്റ് ചെയ്തത്. ഡല്ഹിയില് നിന്ന് വിമാനത്തില് ചെന്നൈയിലെത്തിയ ശേഷം ബംഗളൂരുവിലെത്തി മോഷണം നടത്തുകയായിരുന്നു ഇവരുടെ രീതി. ജെ ബി നഗര് പോലീസാണ് ഞായറാഴ്ച ഇവരെ കസ്റ്റഡിയിലെടുത്തത്.
 | 

വിമാനത്തിലെത്തി മോഷണം! ഏഴംഗ സംഘം പിടിയില്‍

ബംഗളൂരു: വിമാനത്തിലെത്തി മോഷണം ചെയ്ത് മടങ്ങുന്ന ഏഴംഗ സംഘം പിടിയില്‍. ഡല്‍ഹി സ്വദേശികളെയാണ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ ചെന്നൈയിലെത്തിയ ശേഷം ബംഗളൂരുവിലെത്തി മോഷണം നടത്തുകയായിരുന്നു ഇവരുടെ രീതി. ജെ ബി നഗര്‍ പോലീസാണ് ഞായറാഴ്ച ഇവരെ കസ്റ്റഡിയിലെടുത്തത്.

ഒട്ടേറെ കവര്‍ച്ചക്കേസുകളില്‍ ഇവര്‍ പ്രതികളാണ്. ജെ ബി നഗറില്‍ അഞ്ചു മാസം മുമ്പ് ഒരു വീട്ടില്‍ നടന്ന മോഷണത്തിനിടെ അര്‍മാന്‍, ആശിഷ് എന്നിവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. അര്‍മാനെ 2014ല്‍ അശോകനഗര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

മോഷണത്തിനു ശേഷം ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഇവരില്‍ നിന്ന് മോഷണ മുതല്‍ വാങ്ങിയിരുന്ന അഞ്ചു പേരും പിടിയിലായിട്ടുണ്ട്. അമ്പത് ലക്ഷത്തോളം രൂപ വിലയുള്ള സ്വര്‍ണ്ണവും വെള്ളിയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.