റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു

റിസര്വ് ബാങ്കിന്റെ പുതിയ ഗവര്ണറായ ശക്തികാന്ത ദാസ് ചുമതലയേറ്റെടുത്തു. ഊര്ജിത് പട്ടേല് രാജിവെച്ച ഒഴിവിലാണ് നിയമനം. നിലവിലുള്ള 15-ാം ധനകാര്യ കമ്മീഷന് അംഗവും മുന് സാമ്പത്തികകാര്യ സെക്രട്ടറിയുമാണ്.
 | 
റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു

മുംബൈ: റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായ ശക്തികാന്ത ദാസ് ചുമതലയേറ്റെടുത്തു. ഊര്‍ജിത് പട്ടേല്‍ രാജിവെച്ച ഒഴിവിലാണ് നിയമനം. നിലവിലുള്ള 15-ാം ധനകാര്യ കമ്മീഷന്‍ അംഗവും മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയുമാണ്.

1980 ബാച്ച് തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് ജി 20 ഉച്ചകോടികളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. നോട്ട് നിരോധനത്തിനു പിന്നിലെ ബുദ്ധികേന്ദ്രമെന്നും ശക്തികാന്ത ദാസ് വിശേഷിപ്പിക്കപ്പെടുന്നു.

കേന്ദ്ര സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തനെന്ന് വിശേഷിക്കപ്പെട്ടിരുന് ഊര്‍ജിത് പട്ടേലിന്റെ രാജിയെത്തുടര്‍ന്നുണ്ടായ ഒഴിവില്‍ മൂന്നു വര്‍ഷത്തേക്കാണ് ശക്തികാന്ത നിയമിതനായിരിക്കുന്നത്.