മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ച ശംഭുലാല്‍ റേഗര്‍ ലോക്‌സഭയിലേക്ക് മത്സരിക്കും; തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആഗ്രയില്‍ നിന്ന്

രാജസ്ഥാനിലെ രാജസമന്ദില് മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന് കത്തിക്കുകയും അതിന്റെ വീഡിയോ സോഷ്യല് മീഡിയയില് പ്രചരിപ്പിക്കുകയും ചെയ്ത ശംഭുലാല് റേഗര് ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിക്കും. ഉത്തര്പ്രദേശ് നവനിര്മാണ് സേനയെന്ന പാര്ട്ടിയുടെ ടിക്കറ്റില് ആഗ്ര സീറ്റിലായിരിക്കും ഇയാള് മത്സരിക്കുക. ജയിലില് കിടന്നുകൊണ്ട് തെരഞ്ഞെടുപ്പില് മത്സരിക്കാനാണ് പദ്ധതി. തെരഞ്ഞെടുപ്പില് മത്സരിക്കാനുള്ള പാര്ട്ടിയുടെ അപേക്ഷ റേഗര് സ്വീകരിച്ചെന്ന് ഉത്തര്പ്രദേശ് നവനിര്മാണ് സേന അറിയിച്ചു.
 | 

മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ച ശംഭുലാല്‍ റേഗര്‍ ലോക്‌സഭയിലേക്ക് മത്സരിക്കും; തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആഗ്രയില്‍ നിന്ന്

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാജസമന്ദില്‍ മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന് കത്തിക്കുകയും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത ശംഭുലാല്‍ റേഗര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയെന്ന പാര്‍ട്ടിയുടെ ടിക്കറ്റില്‍ ആഗ്ര സീറ്റിലായിരിക്കും ഇയാള്‍ മത്സരിക്കുക. ജയിലില്‍ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പദ്ധതി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പാര്‍ട്ടിയുടെ അപേക്ഷ റേഗര്‍ സ്വീകരിച്ചെന്ന് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന അറിയിച്ചു.

പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് അമിത് ജാനിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ന്യൂസ് 18 അറിയിച്ചു. ജോധ്പൂര്‍ ജയിലിലാണ് റേഗര്‍ ഇപ്പോള്‍ ഉള്ളത്. പട്ടികജാതി റിസര്‍വേഷന്‍ സീറ്റായ ആഗ്രയെ ഇപ്പോള്‍ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നത് ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ബിജെപിയുടെ രാംശങ്കര്‍ കതേരിയയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ശംഭുലാല്‍ റേഗര്‍ ബംഗാളില്‍ നിന്നെത്തിയ തൊഴിലാളിയായ മുഹമ്മദ് അഫ്രസുലിനെ കൊലപ്പെടുത്തിയത്.

രാജ്‌സമന്ദില്‍ തൊഴിലാളിയായിരുന്ന അഫ്രസുലിനെ ജോലിക്കെന്ന പേരില്‍ വിളിച്ചു വരുത്തിയ ശേഷം തലക്കടിച്ചു വീഴ്ത്തുകയും പിന്നീട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. ഈ ക്രൂരകൃത്യം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ലൗ ജിഹാദ് ഇല്ലാതാക്കാനാണ് താന്‍ ഈ കൃത്യം ചെയ്തതെന്നായിരുന്നു ശംഭുലാല്‍ റേഗര്‍ അവകാശപ്പെട്ടത്.

ഈ സംഭവത്തെത്തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ക്കിടയില്‍ ഇയാള്‍ക്ക് വന്‍ സ്വീകാര്യതയാണ് കിട്ടിയത്. കൊലക്കുറ്റത്തിന് പിടിയിലായ ഒരാളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിന്റെ ധാര്‍മികതയെക്കുറിച്ച് ചോദിച്ചപ്പോള്‍ കുറ്റം തെളിയുന്നതു വരെ റേഗര്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും ആത്തിക് അഹമ്മദ്, മുഖ്താര്‍ അന്‍സാരി, രാജ ഭയ്യ, ഷഹാബുദ്ദീന്‍ തുടങ്ങിയ കുറ്റാരോപിതര്‍ ഇതിനു മുമ്പ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെന്നുമായിരുന്നു അമിത് ജാനിയുടെ മറുപടി.