തരൂരിനെ അപമാനിക്കാന്‍ പാടില്ല; വാര്‍ത്തകള്‍ക്ക് വിലക്കില്ലെന്ന് റിപബ്ലിക് ടിവിയോട് കോടതി

സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്ത്തകളുടെ സംപ്രേഷണത്തില് അര്ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനലിന് ഡല്ഹി ഹൈക്കോടതിയുടെ മാര്ഗനിര്ദേശങ്ങള്. വാര്ത്ത നല്കാന് ചാനലിന് അവകാശമുണ്ടെങ്കിലും അതിന്റെ പേരില് ശശി തരൂരിനെ അപമാനിക്കാനോ പ്രതികരിക്കണമെന്ന് നിര്ബന്ധിക്കാനോ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.
 | 

തരൂരിനെ അപമാനിക്കാന്‍ പാടില്ല; വാര്‍ത്തകള്‍ക്ക് വിലക്കില്ലെന്ന് റിപബ്ലിക് ടിവിയോട് കോടതി

ന്യൂഡല്‍ഹി: സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ സംപ്രേഷണത്തില്‍ അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനലിന് ഡല്‍ഹി ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍. വാര്‍ത്ത നല്‍കാന്‍ ചാനലിന് അവകാശമുണ്ടെങ്കിലും അതിന്റെ പേരില്‍ ശശി തരൂരിനെ അപമാനിക്കാനോ പ്രതികരിക്കണമെന്ന് നിര്‍ബന്ധിക്കാനോ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.

എല്ലാവര്‍ക്കുമെന്ന പോലെ നിശബ്ദനായിരിക്കാനുള്ള അവകാശം ശശി തരൂരിനുമുണ്ട്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇത് മാനിച്ചുകൊണ്ടായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് തരൂരിന്റെ അഭിപ്രായം തേടണമെന്നും ഉത്തരവില്‍ പറയുന്നു.

ചാനലിനെതിരെ തരൂര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഉത്തരവ്. സുനന്ദാ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് റിപ്പബ്ലിക് ടിവി നല്‍കിയ വാര്‍ത്തകളില്‍ മൂന്ന് മാനനഷ്ടക്കേസുകളാണ് തരൂര്‍ നല്‍കിയിരിക്കുന്നത്.