സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യ; ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസിന്റെ കുറ്റപത്രം

സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയാണെന്ന് ഡല്ഹി പോലീസിന്റെ കുറ്റപത്രം. ഡല്ഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്. സുനന്ദയുടെ ഭര്ത്താവും കോണ്ഗ്രസ് എംപിയുമായ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കും, ഗാര്ഹിക പീഡനത്തിനുമുള്ള വകുപ്പുകള് ചുമത്തിയിട്ടുണ്ട്. പത്ത് വര്ഷം വരെ തടവ് വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഡല്ഹി പോലീസിന്റെ നടപടിയോട് തരൂര് പ്രതികരിച്ചിട്ടില്ല.
 | 

സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യ; ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസിന്റെ കുറ്റപത്രം

ന്യൂഡല്‍ഹി:സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണെന്ന് ഡല്‍ഹി പോലീസിന്റെ കുറ്റപത്രം. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സുനന്ദയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കും, ഗാര്‍ഹിക പീഡനത്തിനുമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പത്ത് വര്‍ഷം വരെ തടവ് വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സുനന്ദയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലായിരുന്ന പോലീസ് പിന്നീട് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ സ്വയം ഉണ്ടാക്കിയതാകാമെന്നാണ് പോലീസ് നിഗമനം. അവര്‍ ആത്മഹത്യ ചെയ്യാന്‍ ശശി തരൂരാണ് കാരണമെന്ന് കുറ്റപത്രത്തില്‍ പോലീസ് പറയുന്നു.

ഈ മാസം 24ന് പട്യാലഹൗസ് കോടതിയില്‍ കേസ് പരിഗണിക്കും. ഡല്‍ഹി പോലീസിന്റെ നടപടിയോട് തരൂര്‍ പ്രതികരിച്ചിട്ടില്ല. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസിലാണ് സുനന്ദാ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.