ശശി തരൂരിനെതിരായ കുറ്റപത്രം കോടതി അംഗീകരിച്ചു; നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് എംപി ശശി തരൂരിനെതിരെ സമര്പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസില് തരൂര് നേരിട്ട് ഹാജരാകണമെന്നും കോടതി നിര്ദേശിച്ചിട്ടുണ്ട്. അടുത്ത മാസം എഴിനാണ് ഹാജരാകാന് നിര്ദേശിച്ചിരിക്കുന്നത്. ഗാര്ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഡല്ഹി പോലീസ് സമര്പ്പിച്ച കുറ്റപത്രത്തില് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
 | 

ശശി തരൂരിനെതിരായ കുറ്റപത്രം കോടതി അംഗീകരിച്ചു; നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസില്‍ തരൂര്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത മാസം എഴിനാണ് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷമാണ് അംഗീകരിച്ചതെന്ന് കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നതായും പ്രോസിക്യൂഷന്‍ ആരോപിച്ചിട്ടുണ്ട്. സുനന്ദ പുഷ്‌കര്‍ അവസാനമായി ശശി തരൂരിന് അയച്ച ഇ-മെയില്‍ സന്ദേശമാണ് പ്രധാന തെളിവായി പോലീസ് ഹാജരാക്കിയിരിക്കുന്നത്. സുനന്ദയുടെ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന സൂചനകള്‍ തരൂരിന് നേരത്തെ ലഭിച്ചിരുന്നതായും പോലീസ് ചൂണ്ടി കാണിച്ചിരുന്നു.

‘ജീവിക്കാന്‍ ആഗ്രഹമില്ല. എന്റെ എല്ലാ പ്രാര്‍ഥനയും മരണത്തിനു വേണ്ടിയാണ്’ എന്നായിരുന്നു ശശി തരൂരിന് സുനന്ദ അയച്ച അവസാന സന്ദേശം. മെയില്‍ അയച്ചതിന് ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് സുനന്ദയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. നേരത്തെ കൊലപാതകമാണെന്ന് സംശയമുണ്ടായിരുന്നെങ്കിലും പിന്നീട് ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.