ഹിന്ദു പാകിസ്താന്‍ പ്രയോഗം; തരൂരിനോട് അടുത്തമാസം 14ന് ഹാജരാകാന്‍ കോടതി

'ഹിന്ദു പാകിസ്താന്' പരാമര്ശത്തില് കോണ്ഗ്രസ് എം പി ശശി തരൂരിനെതിരെ കൊല്ക്കത്ത ഹൈക്കോടതി. തരൂരിനോട് അടുത്തമാസം 14ന് ഹാജരാകാന് ആവശ്യപ്പെട്ട് കോടതി സമന്സ് അയച്ചിട്ടുണ്ട്. അഭിഭാഷകനായ സുമീത് ചൗധരിയാണ് തരൂരിനെതിരെ കൊല്ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.
 | 

ഹിന്ദു പാകിസ്താന്‍ പ്രയോഗം; തരൂരിനോട് അടുത്തമാസം 14ന് ഹാജരാകാന്‍ കോടതി

കൊല്‍ക്കത്ത: ‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി. തരൂരിനോട് അടുത്തമാസം 14ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. അഭിഭാഷകനായ സുമീത് ചൗധരിയാണ് തരൂരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.

2019ലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസ് എം.പിയുടെ ‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശം. 2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നായിരുന്നു തരൂര്‍ തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ പറഞ്ഞത്. തുടര്‍ന്ന് സംഭവം വിവാദമായതോടെ അഭിഭാഷകനായ സുമീത് ചൗധരി കോടതിയെ സമീപിക്കുകയായിരുന്നു.

തരൂരിന്റെ പ്രസ്താവന മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഭരണഘടനയെ അപമാനിച്ചുവെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ തരൂരിനെതിരെ നടപടിയുണ്ടാകുമെന്നത് തീര്‍ച്ചയാണ്. ബിജെപി അനുഭാവികള്‍ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ രംഗത്ത് വന്നിരിന്നു.