സേലത്ത് പോയി ഹാദിയയെ കാണുമെന്ന് ഷെഫിന്‍ ജഹാന്‍; അനുമതിയില്ലെന്ന് കോളേജ് അധികൃതര്‍

സുപ്രീം കോടതി നിര്ദേശപ്രകാരം സേലത്ത് ഹോമിയോ മെഡിക്കല് കോളേജിലേക്ക് അയച്ച ഹാദിയയെ അവിടെച്ചെന്ന് കാണുമെന്ന് ഷെഫിന് ജഹാന്. അതേസമയം ഷെഫിന് അനുമതി നല്കില്ലെന്ന് കോളേജ് അധികൃതര് പറഞ്ഞു. ഹാദിയ തന്നെ കാണരുതെന്ന് സുപ്രീം കോടതി ഉത്തരവില് പറയുന്നില്ലെന്നാണ് ഷെഫിന് പറയുന്നത്. ഇക്കാര്യത്തില് വ്യക്തത വരുത്താനായി കോടതിയെ സമീപിക്കേണ്ട കാര്യമില്ലെന്നും ഷെഫിന് വ്യക്തമാക്കി.
 | 

സേലത്ത് പോയി ഹാദിയയെ കാണുമെന്ന് ഷെഫിന്‍ ജഹാന്‍; അനുമതിയില്ലെന്ന് കോളേജ് അധികൃതര്‍

കൊച്ചി: സുപ്രീം കോടതി നിര്‍ദേശപ്രകാരം സേലത്ത് ഹോമിയോ മെഡിക്കല്‍ കോളേജിലേക്ക് അയച്ച ഹാദിയയെ അവിടെച്ചെന്ന് കാണുമെന്ന് ഷെഫിന്‍ ജഹാന്‍. അതേസമയം ഷെഫിന് അനുമതി നല്‍കില്ലെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ഹാദിയ തന്നെ കാണരുതെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നില്ലെന്നാണ് ഷെഫിന്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി കോടതിയെ സമീപിക്കേണ്ട കാര്യമില്ലെന്നും ഷെഫിന്‍ വ്യക്തമാക്കി.

എന്നാല്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഹാദിയയെ താമസിപ്പിച്ചിരിക്കുന്നതെന്ന് മെഡിക്കല്‍ കോളേജ് എംഡി കല്‍പന മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ ആരോക്കെ സന്ദര്‍ശിക്കണമെന്ന് പിന്നീട് തീരുമാനിക്കും. ഷെഫിന്‍ ജഹാന് അനുമതി നല്‍കില്ല. വിവാഹിതരല്ലാത്ത പെണ്‍കുട്ടികളെയാണ് ഹോസ്റ്റലില്‍ താമസിപ്പിച്ചിരിക്കുന്നതെന്നും കല്‍പന വ്യക്തമാക്കി.