കൈവിരലില്‍ പൊട്ടല്‍; ശിഖര്‍ ധവാന്‍ ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് പുറത്ത്

ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യന് പ്രതീക്ഷകള്ക്ക് തിരിച്ചടി നല്കിക്കൊണ്ട് ശിഖര് ധവാന് ടീമിന് പുറത്ത്
 | 
കൈവിരലില്‍ പൊട്ടല്‍; ശിഖര്‍ ധവാന്‍ ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് പുറത്ത്

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ശിഖര്‍ ധവാന്‍ ടീമിന് പുറത്ത്. ഓസ്‌ട്രേലിയക്കെതിരായി നടന്ന മത്സരത്തിലാണ് ധവാന് പരിക്കേറ്റത്. നഥാന്‍ കോള്‍ട്ടര്‍-നൈലിന്റെ ബോള്‍ അടിച്ചുയര്‍ത്താന്‍ ശ്രമിക്കുമ്പോളാണ് ധവാന്റെ വിരലില്‍ ബോള്‍ കൊണ്ടത്. പിന്നീട് കടുത്ത വേദന സഹിച്ച് ബാറ്റിംഗ് തുടര്‍ന്ന ധവാന്‍ 109 ബോളില്‍ നിന്ന് 117 റണ്‍സ് നേടി മാന്‍ ഓഫ് ദി മാച്ച് ആവുകയും ചെയ്തു.

പിന്നീട് ഫീല്‍ഡിംഗിനായി ധവാനു പകരം രവീന്ദ്ര ജഡേജയാണ് ഇറങ്ങിയത്. വിരല്‍ നീരു വന്ന് വീര്‍ത്തതോടെ ഇന്ന് സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. ഈ പരിശോധനയിലാണ് പൊട്ടലുണ്ടെന്ന് വ്യക്തമായത്. പരിക്ക് ഭേദമാകാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.

അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള ശിഖര്‍ ധവാന്‍ ടീമില്‍ നിന്ന് പുറത്തു പോകുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് ആരാധകരുടെ ആശങ്ക. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ധവാനു പകരം ടീമില്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്.