അക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കും മുന്‍പ് പശുക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; ചികിത്സ നല്‍കിയത് 3 മണിക്കൂറിന് ശേഷം

പശുക്കടത്ത് ആരോപിച്ച രാജസ്ഥാനിലെ ആള്വാറില് ആള്ക്കൂട്ടം തല്ലിക്കൊന്ന ആക്ബര് ഖാനെ ആശുപത്രിയിലെത്തിക്കാന് പൊലീസ് മനപൂര്വ്വം വൈകിച്ചതായി റിപ്പോര്ട്ട്. ആള്ക്കൂട്ടത്തിന്റെ ക്രൂരമായ മര്ദ്ദനത്തിന് ശേഷം ബോധം നഷ്ടപ്പെട്ട ഇയാളെ ആറ് കിലോമീറ്റര് മാത്രം ദുരമുള്ള ആശുപത്രിയിലെത്തിക്കാന് പൊലീസ് മൂന്ന് മണിക്കൂറെടുത്തു. വ്യാപാര ആവശ്യങ്ങള്ക്കായി കൊണ്ടുവന്ന അദ്ദേഹത്തിന്റെ പശുക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷമായിരുന്നു ഖാനെ ആശുപത്രിയില് കൊണ്ടുപോകാന് പൊലീസ് തയ്യാറായത്.
 | 

അക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കും മുന്‍പ് പശുക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; ചികിത്സ നല്‍കിയത് 3 മണിക്കൂറിന് ശേഷം

ന്യൂഡല്‍ഹി: പശുക്കടത്ത് ആരോപിച്ച രാജസ്ഥാനിലെ ആള്‍വാറില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് മനപൂര്‍വ്വം വൈകിച്ചതായി റിപ്പോര്‍ട്ട്. ആള്‍ക്കൂട്ടത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം ബോധം നഷ്ടപ്പെട്ട ഇയാളെ ആറ് കിലോമീറ്റര്‍ മാത്രം ദുരമുള്ള ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് മൂന്ന് മണിക്കൂറെടുത്തു. വ്യാപാര ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന അദ്ദേഹത്തിന്റെ പശുക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷമായിരുന്നു ഖാനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പൊലീസ് തയ്യാറായത്. 3 മണിക്കൂറിലധികം സമയം അക്ബറിനെ കസ്റ്റഡിയില്‍ വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് ചായക്കടയില്‍ നിര്‍ത്തുകയും പോലീസുകാര്‍ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്തതായി ദൃസാക്ഷികള്‍ പറയുന്നു. ഇത് മനപൂര്‍വ്വം അദ്ദേഹത്തെ മരണത്തിന് വിട്ടുകൊടുക്കാനുള്ള നീക്കമായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബിജപി ഭരിക്കുന്ന രാജസ്ഥാനില്‍ പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് വന്നതിന് പിന്നാലെയാണ് സംഭവത്തില്‍ പോലീസിന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി മരണക്കിടക്കയില്‍ കഴിയുന്ന ഒരാളെ 6 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ആശുപത്രിയിലെത്തിക്കാന്‍ പോലീസ് എടുത്തത് 3 മണിക്കൂര്‍. കൂടാതെ പോകുന്ന വഴിക്ക് അവര്‍ ചായ കുടിക്കുന്നു. ഇതാണ് മോഡിയുടെ ക്രൂരതയുടെ പര്യായമായ പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇത് മനുഷ്യത്വം നശിച്ചവരുടെ പ്രതിഫലനമാണെന്നും അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു.

Policemen in #Alwar took 3 hrs to get a dying Rakbar Khan, the victim of a lynch mob, to a hospital just 6 KM away….

Posted by Rahul Gandhi on Sunday, July 22, 2018