വിവാദ പരാമര്‍ശം; വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് തമിഴ് താരം സിദ്ധാര്‍ഥ്

ഇന്ത്യന് താരങ്ങളെ ഇഷ്ടമില്ലാത്തവര് ഇന്ത്യ വിട്ടുപോകണമെന്ന് പറഞ്ഞ വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് തമിഴ് താരം സിദ്ധാര്ഥ്. കിംഗ് കോലിയായി തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില് ഇനിയെങ്കിലും ആലോചിച്ച് സംസാരിക്കണം. ഇത്തരം കാര്യങ്ങളോട് 'ദ്രാവിഡ് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നെങ്കിലും ചിന്തിച്ച് മാത്രം ഭാവിയിലെങ്കിലും സംസാരിക്കണമെന്നും സിദ്ധാര്ഥ് പറഞ്ഞു. ഒരു ഇന്ത്യന് ടീം ക്യാപ്റ്റനില് നിന്നും ഉണ്ടായിരിക്കുന്ന ബുദ്ധിശൂന്യമായ വാക്കുകളാണ് ഇതെന്നും സിദ്ധാര്ഥ് ട്വിറ്റര് സന്ദേശത്തില് പറഞ്ഞു.
 | 

വിവാദ പരാമര്‍ശം; വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് തമിഴ് താരം സിദ്ധാര്‍ഥ്

ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമില്ലാത്തവര്‍ ഇന്ത്യ വിട്ടുപോകണമെന്ന് പറഞ്ഞ വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് തമിഴ് താരം സിദ്ധാര്‍ഥ്. കിംഗ് കോലിയായി തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇനിയെങ്കിലും ആലോചിച്ച് സംസാരിക്കണം. ഇത്തരം കാര്യങ്ങളോട് ‘ദ്രാവിഡ് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നെങ്കിലും ചിന്തിച്ച് മാത്രം ഭാവിയിലെങ്കിലും സംസാരിക്കണമെന്നും സിദ്ധാര്‍ഥ് പറഞ്ഞു. ഒരു ഇന്ത്യന്‍ ടീം ക്യാപ്റ്റനില്‍ നിന്നും ഉണ്ടായിരിക്കുന്ന ബുദ്ധിശൂന്യമായ വാക്കുകളാണ് ഇതെന്നും സിദ്ധാര്‍ഥ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോലി വിവാദ പരാമര്‍ശം നടത്തിയത്. ഒരു മൊബൈല്‍ ആപ്പ് അവതരിപ്പിച്ചതിനു ശേഷം ആരാധകരുമായി സംവദിക്കുന്നതിനിടെ വിരാട് കോലി ഓവര്‍ റേറ്റഡ് കളിക്കാരനാണെന്നും ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും പറഞ്ഞ ആരാധകനോടാണ് കോലി ഇന്ത്യ വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടത്.

വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് കോലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം 30-ാം പിറന്നാളിന് കോലിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ആശംസാ പ്രവാഹമായിരുന്നു. ഇവയാണ് ഏതാനും മണിക്കൂറുകള്‍ കൊണ്ട് ട്രോളുകള്‍ക്ക് വഴിമാറിയത്.