മുന്‍ ഫ്രഞ്ച് പ്രസിഡന്റ് അര്‍ബന്‍ നക്‌സലോ ജിഹാദിയോ എന്ന് ഉടന്‍ സ്ഥിരീകരിക്കും; കേന്ദ്രസര്‍ക്കാരിനെ ട്രോളി സിദ്ധാര്‍ത്ഥ്

റാഫേല് ഇടപാടില് റിലയന്സിനാണ് കരാര് നല്കിയതെന്ന മുന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്സ്വാ ഒലാന്ദോയുടെ പ്രസ്താവനയില് കേന്ദ്രസര്ക്കാരിനെ ട്രോളി തമിഴ് താരം സിദ്ധാര്ത്ഥ്. ഒലാന്ദോ അര്ബന് നക്സലോ ജിഹാദിയോ അതോ വത്തിക്കാന് ഫണ്ടു വാങ്ങുന്നയാളോ ആണെന്ന് കേന്ദ്രസര്ക്കാര് ഉടന് സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് സിദ്ധാര്ത്ഥ് ട്വീറ്റ് ചെയ്തു.
 | 

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് അര്‍ബന്‍ നക്‌സലോ ജിഹാദിയോ എന്ന് ഉടന്‍ സ്ഥിരീകരിക്കും; കേന്ദ്രസര്‍ക്കാരിനെ ട്രോളി സിദ്ധാര്‍ത്ഥ്

റാഫേല്‍ ഇടപാടില്‍ റിലയന്‍സിനാണ് കരാര്‍ നല്‍കിയതെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദോയുടെ പ്രസ്താവനയില്‍ കേന്ദ്രസര്‍ക്കാരിനെ ട്രോളി തമിഴ് താരം സിദ്ധാര്‍ത്ഥ്. ഒലാന്ദോ അര്‍ബന്‍ നക്‌സലോ ജിഹാദിയോ അതോ വത്തിക്കാന്‍ ഫണ്ടു വാങ്ങുന്നയാളോ ആണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

ഫ്രഞ്ച് പിക്ചര്‍ അഭീ ഭീ ബാക്കീ ഹേ! അല്പം പോപ്‌കോണ്‍ റെഡിയാക്കിവെക്കാം എന്നും ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പരിഹസിക്കുന്നു. സംഘപരിവാറിനെയും കേന്ദ്രസര്‍ക്കാര്‍ നയങ്ങളെയും വിമര്‍ശിക്കുന്നവര്‍ ജിഹാദികളായും അര്‍ബന്‍ നക്‌സലുകളുമായി ചിത്രീകരി്കപ്പെടുന്നതിനെയാണ് സിദ്ധാര്‍ത്ഥ് ട്രോളുന്നത്. #RafaleDeal #AnilAmbani #Modiji #PoorIndianSoldier #MeraBharatKahaan എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ട്വീറ്റ്.

ഒരു ഫ്രഞ്ച് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാമ് റഫേല്‍ കരാര്‍ റിലയന്‍സിനു നല്‍കാന്‍ ഇന്ത്യ നിര്‍ദേശിച്ചിരുന്നതായി ഫ്രാന്‍സ്വാ ഒലാന്ദോ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ മോഡി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഒലാന്ദോയും രാഹുല്‍ ഗാന്ധിയും ആസൂത്രണം ചെയ്തതാണ് പുതിയ വിവാദമെന്നായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി ഇതിനോട് പ്രതികരിച്ചത്.