ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന് മുസ്ലീം യുവാവിനെ രക്ഷിക്കുന്ന സിഖ് പോലീസ് ഓഫീസറുടെ വീഡിയോ വൈറല്‍

ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തില് നിന്നും മുസ്ലിം യുവാവിനെ രക്ഷിച്ച് സിഖ് പോലീസ് ഓഫീസര്. ഉത്തരാഖണ്ഡിലെ ഗിരിഷ ക്ഷേത്രത്തിലായിരുന്നു സംഭവം. ഹിന്ദുത്വ തിവ്രവാദികള് വളഞ്ഞിട്ട് യുവാവിനെ മര്ദ്ദിക്കുന്നതിനിടയില് സ്ഥലത്ത് എത്തിച്ചേര്ന്ന പോലീസ് ഓഫീസര് യുവാവിന് സംരക്ഷണം വലയം തീര്ക്കുകയായിരുന്നു. പോലീസുകാരനെ ഹീറോ ഓഫ് ദി നേഷന് എന്നാണ് സോഷ്യല് മീഡിയ വിശേഷിപ്പിച്ചിരിക്കുന്നത്.
 | 

ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന് മുസ്ലീം യുവാവിനെ രക്ഷിക്കുന്ന സിഖ് പോലീസ് ഓഫീസറുടെ വീഡിയോ വൈറല്‍

രാംനഗര്‍: ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും മുസ്ലിം യുവാവിനെ രക്ഷിച്ച് സിഖ് പോലീസ് ഓഫീസര്‍. ഉത്തരാഖണ്ഡിലെ ഗിരിഷ ക്ഷേത്രത്തിലായിരുന്നു സംഭവം. ഹിന്ദുത്വ തിവ്രവാദികള്‍ വളഞ്ഞിട്ട് യുവാവിനെ മര്‍ദ്ദിക്കുന്നതിനിടയില്‍ സ്ഥലത്ത് എത്തിച്ചേര്‍ന്ന പോലീസ് ഓഫീസര്‍ യുവാവിന് സംരക്ഷണം വലയം തീര്‍ക്കുകയായിരുന്നു. പോലീസുകാരനെ ഹീറോ ഓഫ് ദി നേഷന്‍ എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചിരിക്കുന്നത്.

ക്ഷേത്രദര്‍ശനത്തിന് എത്തിയ യുവാവും യുവതിയും വ്യത്യസ്ത മതസ്ഥരാണെന്ന് പറഞ്ഞായിരുന്നു ബജ്രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ആക്രമണം ആരംഭിച്ചത്. മറ്റു ചിലര്‍ ഐഡി കാര്‍ഡ് കാണിക്കാന്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. ക്ഷേത്ര സുരക്ഷാച്ചുമതല വഹിക്കുന്ന പോലീസുകാരന്‍ ഉടന്‍ സ്ഥലത്ത് എത്തിച്ചേരുകയും അക്രമകാരികളായ ആള്‍ക്കൂട്ടത്തെ നേരിടുകയുമായിരുന്നു.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 ലേറെ പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സിഖ് പോലീസുകാരന്‍ അറിയിച്ചതനുസരിച്ച് രാംനഗര്‍ പോലീസ് സംഭവ സ്ഥലത്തെത്തി യുവാവിനെയും യുവതിയെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

വീഡിയോ കാണാം.