ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു

തമിഴ്നാട്ടിലെ ശിവകാശിയില് പടക്ക നിര്മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേര് കൊല്ലപ്പെട്ടു. മാരിയപ്പന് (35), കൃഷ്ണന് (43) എന്നിവരാണ് മരിച്ചത്. രണ്ടുപേര്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
 | 

ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു

ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ടു. മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് ശിവകാശിക്കടുത്തുള്ള കക്കിവാടന്‍പട്ടിയിലെ പടക്ക നിര്‍മ്മാണ പ്ലാന്റിന് തീപിടുത്തമുണ്ടായത്. ദീപാവലി സീസണിനോട് അനുബന്ധിച്ച് വന്‍ തോതില്‍ പടക്കങ്ങള്‍ പ്ലാന്റില്‍ നിര്‍മ്മിച്ചിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചെറിയ മുറിയില്‍ വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ ശ്രമത്തിന്റെ ഭാഗമായിട്ടാണ് അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.

പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരുടെ ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ നിരവധി പടക്ക നിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് ശിവകാശി. കേരളത്തിലുള്‍പ്പെടെ ശിവകാശ പടക്കങ്ങള്‍ വലിയ പ്രചാരമുള്ളവയാണ്.