പ്രതിരോധ മന്ത്രിക്കെതിരെ ശിവസേന; നിര്‍മല സീതാരാമന്‍ ദുര്‍ബലയും നിഷ്‌ക്രിയയുമെന്ന് മുഖപത്ര് സാമ്‌ന

പ്രതിരോധ മന്ത്രിക്കെതിരെ സംഘപരിവാര് സംഘടനയായ ശിവസേനയുടെ രൂക്ഷ വിമര്ശനം. നിര്മല സീതാരാമന് ദുര്ബലയും നിഷ്ക്രിയയുമാണെന്ന് ശിവസേന മുഖപത്രമായ സാമ്ന മുഖപ്രസംഗത്തില് എഴുതി. നിര്മലയെപ്പോലെ ദുര്ബലയും നിഷ്ക്രിയയുമായ ഒരാളെ പ്രതിരോധ മന്ത്രിയാക്കിയതിലൂടെ രാജ്യത്തിന് വലിയ ദോഷമാണ് ഉണ്ടാകുന്നതെന്നും മുഖപ്രസംഗം പറയുന്നു. സൈന്യത്തില് പൂര്ണ്ണ വിശ്വാസമുണ്ടെങ്കിലും നേതൃത്വം വളരെ ദുര്ബലമാണെന്നാണ് ആരോപണം.
 | 

പ്രതിരോധ മന്ത്രിക്കെതിരെ ശിവസേന; നിര്‍മല സീതാരാമന്‍ ദുര്‍ബലയും നിഷ്‌ക്രിയയുമെന്ന് മുഖപത്ര് സാമ്‌ന

മുംബൈ: പ്രതിരോധ മന്ത്രിക്കെതിരെ സംഘപരിവാര്‍ സംഘടനയായ ശിവസേനയുടെ രൂക്ഷ വിമര്‍ശനം. നിര്‍മല സീതാരാമന്‍ ദുര്‍ബലയും നിഷ്‌ക്രിയയുമാണെന്ന് ശിവസേന മുഖപത്രമായ സാമ്‌ന മുഖപ്രസംഗത്തില്‍ എഴുതി. നിര്‍മലയെപ്പോലെ ദുര്‍ബലയും നിഷ്‌ക്രിയയുമായ ഒരാളെ പ്രതിരോധ മന്ത്രിയാക്കിയതിലൂടെ രാജ്യത്തിന് വലിയ ദോഷമാണ് ഉണ്ടാകുന്നതെന്നും മുഖപ്രസംഗം പറയുന്നു. സൈന്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെങ്കിലും നേതൃത്വം വളരെ ദുര്‍ബലമാണെന്നാണ് ആരോപണം.

ഔറംഗസേബ് എന്ന സൈനികനെ കാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെയും സാമ്‌ന രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. രാഷ്ട്രീയക്കച്ചവടത്തിലൂടെ അധികാരം കൈയ്യാളുന്നവര്‍ക്ക് ഔറംഗസേബിന്റെ രക്തസാക്ഷിത്വത്തിന്റെ വില മനസ്സിലാകില്ലെന്നും രാജ്യത്തെ എല്ലാ മുസ്ലിം കുടുംബത്തിലും ഇതുപോലുള്ള ഔറംഗസേബുമാര്‍ ജനിക്കണമെന്നുമാണ് മുഖപ്രസംഗം പറയുന്നത്.