പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു സംഘം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

കത്വ പെണ്കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന്റെ ചൂടാറും മുന്പ് വീണ്ടും പീഡനം. നടുറോഡില് വെച്ച് ഒരു കൂട്ടം യുവാക്കളാണ് പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ അക്രമിക്കുന്ന വീഡിയോ ഇവര് തന്നെയാണ് സമൂഹ മാധ്യമങ്ങളില് പ്രചരിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്ട്ടുകള് പറയുന്നു. ബിഹാറിലെ ജെഹാനാബാദിലാണ് സംഭവം.
 | 

പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു സംഘം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

കത്വ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന്റെ ചൂടാറും മുന്‍പ് വീണ്ടും പീഡനം. നടുറോഡില്‍ വെച്ച് ഒരു കൂട്ടം യുവാക്കളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ അക്രമിക്കുന്ന വീഡിയോ ഇവര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിഹാറിലെ ജെഹാനാബാദിലാണ് സംഭവം.

നടുറോഡില്‍ വെച്ച് ഒരു പെണ്‍കുട്ടി ക്രൂരമായ അക്രമിക്കപ്പെടുന്നത് നോക്കി നില്‍ക്കുകയായിരുന്നു ഇവിടുത്തെ നാട്ടുകാര്‍. സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജെഹാനാബാദ് എസ്പി മനീഷ് പറഞ്ഞു. പരാതി ലഭിക്കാത്തതിനാല്‍ സംഭവം എവിടെയാണ് നടന്നതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദൃശ്യങ്ങളില്‍ കാണുന്ന ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ ശ്രമം.

ജെഹനാബാദ് രജിസ്‌ട്രേഷനിലുള്ള ഈ ബൈക്ക് കണ്ടെത്തിയാല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ നിരക്കില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി ഇത്തരം കേസുകളില്‍ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

വീഡിയോ