ഗോഡ്‌സെ തീവ്രവാദിയെന്ന പരാമര്‍ശം; കമല്‍ ഹാസന് ചെരിപ്പേറ്

നടനും മക്കള് നീതി മയ്യം നേതാവുമായ കമല് ഹാസന് ചെരിപ്പേറ്. തമിഴ്നാട്ടില് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുപ്പരന്കുണ്ഡ്രം നിയമസഭാ മണ്ഡലത്തില് പ്രചാരണത്തിനിടെയാണ് സംഭവം.
 | 
ഗോഡ്‌സെ തീവ്രവാദിയെന്ന പരാമര്‍ശം; കമല്‍ ഹാസന് ചെരിപ്പേറ്

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന് ചെരിപ്പേറ്. തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുപ്പരന്‍കുണ്‍ഡ്രം നിയമസഭാ മണ്ഡലത്തില്‍ പ്രചാരണത്തിനിടെയാണ് സംഭവം. തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുന്നതിനിടെ പതിനൊന്നു പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദുവാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് സംഘപരിവാറും തീവ്ര ഹിന്ദുത്വ സംഘടനകളും കമലിനെതിരെ തിരിഞ്ഞിരുന്നു.

വേദിയില്‍ കമല്‍ പ്രസംഗിക്കുന്നതിനിടെ സംഘം കമലിനു നേരെ ചെരുപ്പുകള്‍ എറിയുകയായിരുന്നു. സംഭവത്തില്‍ ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്. ഗോഡ്‌സെ തീവ്രവാദിയാണെന്ന പരാമര്‍ശത്തില്‍ ഒരു വിഭാഗം കമല്‍ ഹാസനെതിരെ പരാതി നല്‍കിയിരുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കമലിനെതിരെ കേസെടുക്കുകയും ചെയ്തു. അരുവാക്കുറിച്ചിയില്‍ വെച്ച് നടത്തിയ പരാമര്‍ശം ന്യൂനപക്ഷ വോട്ടുകള്‍ നേടാനായാണ് നടത്തിയതെന്നായിരുന്നു ബിജെപി ആക്ഷേപിച്ചത്.