കമ്മല്‍ മോഷണത്തിനിടെ മധ്യവയസ്‌കയുടെ ചെവി മുറിഞ്ഞു; സഹായിക്കാതെ കാഴ്ചക്കാരായി വഴിയാത്രക്കാര്‍

ഡല്ഹിയില് മധ്യവയസ്കയുടെ ചെവി മുറിച്ച് കമ്മല് മോഷണം. ഉത്തംനഗര് മെട്രോ സ്റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വന്ദന ശിവ എന്ന സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. തിരക്കേറിയ പ്രദേശത്ത് നടന്ന സംഭവത്തില് സമീപത്തുണ്ടായിരുന്നവര് കാഴ്ചക്കാരായി നില്ക്കുക മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്ട്ടുകള് പറയുന്നു. ചെവി മുറിഞ്ഞിട്ടുണ്ടെന്നും ആശുപത്രിയില് പോകണമെന്നും നിര്ദേശിക്കുക മാത്രമാണ് മറ്റുള്ളവര് ചെയ്തത്.
 | 

കമ്മല്‍ മോഷണത്തിനിടെ മധ്യവയസ്‌കയുടെ ചെവി മുറിഞ്ഞു; സഹായിക്കാതെ കാഴ്ചക്കാരായി വഴിയാത്രക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മധ്യവയസ്‌കയുടെ ചെവി മുറിച്ച് കമ്മല്‍ മോഷണം. ഉത്തംനഗര്‍ മെട്രോ സ്റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വന്ദന ശിവ എന്ന സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. തിരക്കേറിയ പ്രദേശത്ത് നടന്ന സംഭവത്തില്‍ സമീപത്തുണ്ടായിരുന്നവര്‍ കാഴ്ചക്കാരായി നില്‍ക്കുക മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെവി മുറിഞ്ഞിട്ടുണ്ടെന്നും ആശുപത്രിയില്‍ പോകണമെന്നും നിര്‍ദേശിക്കുക മാത്രമാണ് മറ്റുള്ളവര്‍ ചെയ്തത്.

പിന്നീട് ഒറ്റയ്ക്ക് ആശുപത്രിയിലെത്തിയ ഇവരുടെ ചെവി നേരെയാക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി വേണ്ടി വന്നു. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വന്ദന ശിവ. അപ്പോഴാണ് പിന്നില്‍ നിന്ന് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. രണ്ടു കമ്മലുകളും വലിച്ച് പറിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

കടുത്ത വേദനയില്‍ മിണ്ടാനോ കരയാനോ പോലും കഴിയാതെ അഞ്ചു മിനിറ്റോളം സംഭവസ്ഥലത്തു തന്നെ ഇരുന്നു പോയതായി വന്ദന പറഞ്ഞു. അക്രമിയെ പിടിക്കാനോ പരിക്കേറ്റ തന്നെ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ല. സിസിടിവി ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും സംഭവത്തില്‍ ്അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.