‘ഗോ ബാക്ക് മോഡി’; തമിഴ്‌നാട് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ കാംപെയ്ന്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തമിഴ്നാട്ടില് സോഷ്യല് മീഡിയാ കാംപെയ്ന്. മധുരൈയില് ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ് (എയിംസ്) ആശുപത്രിക്ക് തറക്കില്ലിടുന്ന ചടങ്ങിനായി മോഡി സംസ്ഥാനത്ത് എത്താനിരിക്കെയാണ് പ്രതിഷേധമുയര്ന്നിരിക്കുന്നത്. #GoBackModi എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധം നടക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ മുന്പും തമിഴ്നാട്ടില് അതിശക്തമായ പ്രതിഷേധങ്ങള് ഉയര്ന്നിരുന്നു.
 | 
‘ഗോ ബാക്ക് മോഡി’; തമിഴ്‌നാട് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ കാംപെയ്ന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തമിഴ്‌നാട്ടില്‍ സോഷ്യല്‍ മീഡിയാ കാംപെയ്ന്‍. മധുരൈയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആശുപത്രിക്ക് തറക്കില്ലിടുന്ന ചടങ്ങിനായി മോഡി സംസ്ഥാനത്ത് എത്താനിരിക്കെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. #GoBackModi എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധം നടക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ മുന്‍പും തമിഴ്‌നാട്ടില്‍ അതിശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കാംപെയ്‌നിനെ പ്രതിരോധിക്കാന്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. #TNWelcomesModi, #MaduraiThanksModi എന്നീ ഹാഷ് ടാഗുകളില്‍ പ്രതിരോധ കാംപെയ്‌നും നടക്കുന്നുണ്ട്. തമിഴ്‌നാട് ജനതയെ ദുരിതത്തിലാഴ്ത്തിയ ഗജ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ തഴഞ്ഞെന്നാരോപിച്ചാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവം, കാവേരി നദീജല പ്രശ്നത്തില്‍ കേന്ദ്രം കര്‍ണാടകയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണം, നീറ്റ് പരീക്ഷ അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയവയെല്ലാം പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതേസമയം മോഡിക്കെതിരെ പെയ്ഡ് കാംപെയ്ന്‍ നടക്കുന്നതായിട്ടാണ് ബി.ജെ.പിയുടെ ആരോപണം.