കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ നിപ്പ വൈറസ് ബാധയേറ്റ് മരിച്ചതായി സൂചന

കൊല്ക്കത്തയില് മലയാളി സൈനികന് നിപ്പ ബാധയേറ്റ് മരിച്ചതായി സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പനി ബാധിച്ച് കഴിഞ്ഞ പത്ത് ദിവസങ്ങളായി കൊല്ക്കത്തയിലെ ഫോര്ട്ട് വില്ല്യം ആശുപത്രിയില് ചികിത്സയിലായിരുന്ന സീനു പ്രസാദ്. ഇന്നലെയാണ് മരണപ്പെട്ടത്. മരണകാരണം വ്യക്തമാകാതിരുന്നതോടെ സീനുവിന്റെ സ്രവങ്ങള് പരിശോധനയ്ക്ക് അയക്കാന് ആശുപത്രി അധികൃതര് തീരുമാനിക്കുകയായിരുന്നു. പൂനൈയിലെ വൈറോളജി ലാബില് നിന്ന് പരിശോധനഫലം പുറത്തുവന്നാലെ വൈറസ് ബാധ സ്ഥിരീകരിക്കാന് കഴിയൂ.
 | 

കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ നിപ്പ വൈറസ് ബാധയേറ്റ് മരിച്ചതായി സൂചന

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ നിപ്പ ബാധയേറ്റ് മരിച്ചതായി സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പനി ബാധിച്ച് കഴിഞ്ഞ പത്ത് ദിവസങ്ങളായി കൊല്‍ക്കത്തയിലെ ഫോര്‍ട്ട് വില്ല്യം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സീനു പ്രസാദ്. ഇന്നലെയാണ് മരണപ്പെട്ടത്. മരണകാരണം വ്യക്തമാകാതിരുന്നതോടെ സീനുവിന്റെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. പൂനൈയിലെ വൈറോളജി ലാബില്‍ നിന്ന് പരിശോധനഫലം പുറത്തുവന്നാലെ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കഴിയൂ.

നാട്ടില്‍ അവധിക്ക് പോയ സീനു മെയ് 20നാണ് തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളില്‍ കടുത്ത പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ സാധാരണ വൈറല്‍ പനിയാണെന്നായിരുന്നു നിഗമനം. എന്നാല്‍ പിന്നീട് വിദഗ്ദ്ധ പരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

നിപ്പ കണ്ടെത്തിയ കോഴിക്കോട് ഇതുവരെ 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 50ലധികം പേര്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.