പബ്ജി കളിക്കാന്‍ അനുവദിച്ചില്ല; മകന്‍ അച്ഛനെ കൊന്ന് കഷണങ്ങളാക്കി
പബ്ജി കളിക്കാന് അനുവദിക്കാത്തതിന് മകന് അച്ഛനെ കൊന്ന് കഷണങ്ങളായി മുറിച്ചു.
Sep 9, 2019, 16:26 IST
| ബെല്‍ഗാം: പബ്ജി കളിക്കാന് അനുവദിക്കാത്തതിന് മകന് അച്ഛനെ കൊന്ന് കഷണങ്ങളായി മുറിച്ചു. കര്‍ണാടകയിലെ സിദ്ദേശ്വര്‍ നഗറില്‍ ഇന്ന് രാവിലെ 5 മണിക്കാണ് സംഭവമുണ്ടായത്. ശങ്കര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മകന്‍ രഘുവീര്‍ കമ്പാര്‍ ആണ് കൊല നടത്തിയത്. ുറുവീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തന്റെ ഫോണ്‍ എടുത്ത് മാറ്റിയതിന് പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് രഘുവീര്‍ കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി. മറ്റു കുടുംബാംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു പിതാവിനെ മകന്‍ വെട്ടിമുറിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പോലീസില്‍ നിന്ന് വിരമിച്ചയാളാണ് കൊല്ലപ്പെട്ട ശങ്കര്‍.