വസ്തു തര്‍ക്കം; അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

വസ്തു തര്ക്കത്തെ തുടര്ന്ന് അമ്മയെ മകന് കഴുത്തറുത്ത് കൊന്നു. ചെന്നൈയിലെ ഗുഡ്വന്ചേരിയിലാണ് സംഭവം. സഹോദരിക്ക് വസ്തു ഭാഗം വെച്ച് നല്കിയതില് പ്രകോപിതയായ ദേവരാജന് എന്നയാളാണ് വയോധികയായ മാതാവിനെ കഴുത്തറുത്ത് കൊന്നത്. ദേവരാജിന്റെ ആക്രമണത്തില് സഹോദരിക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവര് രാജീവ് ഗാന്ധി സര്ക്കാര് ആശുപത്രിയില് ചികിത്സയിലാണ്.
 | 
വസ്തു തര്‍ക്കം; അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

ചെന്നൈ: വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു. ചെന്നൈയിലെ ഗുഡ്വന്‍ചേരിയിലാണ് സംഭവം. സഹോദരിക്ക് വസ്തു ഭാഗം വെച്ച് നല്‍കിയതില്‍ പ്രകോപിതയായ ദേവരാജന്‍ എന്നയാളാണ് വയോധികയായ മാതാവിനെ കഴുത്തറുത്ത് കൊന്നത്. ദേവരാജിന്റെ ആക്രമണത്തില്‍ സഹോദരിക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടാഴ്ച്ച മുന്‍പ് ദേവരാജിന്റെ മാതാവ് മുത്തമ്മ രണ്ടേക്കര്‍ സ്ഥലം മകളായ വിജയലക്ഷ്മിക്ക് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ദേവരാജ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവോ മകനെ തന്റെ കാര്യങ്ങളൊന്നും നോക്കിയിരുന്നില്ലെന്നും മകളോടായിരുന്നു കൂടുതല്‍ ബന്ധമെന്നും മുത്തമ്മ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും കേസ് പരിഗണക്കാനിരിക്കെയാണ് മുത്തമ്മയെ കൊലപ്പെടുത്തിയത്.

സ്വത്തുക്കള്‍ തനിക്ക് കൂടി നല്‍കണമെന്ന് മുത്തമ്മയോട് ദേവരാജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുത്തമ്മ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഗുഡ്വന്‍ചേരിക്ക് സമീപമുള്ള ബസ് സ്റ്റോപ്പില്‍ വെച്ച് ദേവരാജ് മുത്തമ്മയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരിക്കും ആക്രമണത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദേവരാജിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.