മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ പെട്രോളൊഴിച്ചു തീകൊളുത്തി

മദ്യപിക്കാന് പണം നല്കാത്തതിന് മകന് അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി. ഭാരതി (59) എന്ന സ്ത്രീയെ മകനായ ഉത്തംകുമാര് (20) ആണ് കൊലപ്പെടുത്താന് ശ്രമിച്ചത്. ബംഗളൂരിവുലെ സദാശിവ നഗറിലാണ് സംഭവം. ആശുപത്രിയില് പ്രവേശിപ്പിച്ച ഭാരതിയുടെ നില ഗുരുതരമായി തുടരുകയാണ്.
 | 
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ പെട്രോളൊഴിച്ചു തീകൊളുത്തി

ബംഗളൂരു: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി. ഭാരതി (59) എന്ന സ്ത്രീയെ മകനായ ഉത്തംകുമാര്‍ (20) ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബംഗളൂരിവുലെ സദാശിവ നഗറിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാരതിയുടെ നില ഗുരുതരമായി തുടരുകയാണ്.

പണം ആവശ്യപ്പെട്ട ഉത്തംകുമാറിനോട് മദ്യപിക്കാന്‍ പണം തരില്ലെന്ന് ഭാരതി വ്യക്തമാക്കി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പണം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഇയാള്‍ ഭരതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ശബ്ദം കേട്ട് അടുത്ത മുറിയില്‍ ഉണ്ടായിരുന്ന അച്ഛന്‍ മഞ്ജുനാഥ് എത്തിയപ്പോഴേക്കും തീ പടര്‍ന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മഞ്ജുനാഥാണ് ഭാരതിയെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ മുഖത്തും കൈകളിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയധികൃതര്‍ അറിയിക്കുന്നത്. ഉത്തംകുമാറിനെ മദ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും മൂലം കോളേജില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.