സോണിയ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ

സോണിയ ഗാന്ധിയെ കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുത്തു.
 | 
സോണിയ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുത്തു. എംപിമാരുടെ യോഗത്തിലാണ് സോണിയയെ നേതാവായി തെരഞ്ഞെടുത്തത്. മന്‍മോഹന്‍സിങ് സോണിയയുടെ പേര് നിര്‍ദേശിച്ചു. മറ്റംഗങ്ങള്‍ ഇതിനെ പിന്തുണയ്ക്കുകയായിരുന്നു.

സോണിയ തന്നെയായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ. റായ്ബറേലിയില്‍ നിന്ന് 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സോണിയ ഇത്തവണ വിജയിച്ചത്. ലോക്‌സഭാ കക്ഷി നേതാവിനെയും രാജ്യസഭാ കക്ഷി നേതാവിനെയും നിര്‍ദേശിക്കാനുള്ള അധികാരം സോണിയയ്ക്കാണ്.

രാജ്യസഭാ എംപിമാരും ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനില്ലെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെ നേതാക്കള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ലോക്‌സഭാ കക്ഷി നേതാവാകാമെന്നാണ് രാഹുല്‍ മറുപടി നല്‍കിയത്.