വോട്ടെണ്ണല്‍ ദിവസം ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളെ യോഗത്തിന് ക്ഷണിച്ച് സോണിയ; കോണ്‍ഗ്രസ് നിര്‍ണ്ണായക നീക്കത്തില്‍

വോട്ടെണ്ണല് നടക്കുന്ന മെയ് 23ന് പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ ഡല്ഹിയില് യോഗത്തിന് ക്ഷണിച്ച് സോണിയ ഗാന്ധി. നിര്ണ്ണായക തീരുമാനങ്ങള് യോഗത്തില് ഉണ്ടാകുമെന്നാണ് കരുതുന്നത്.
 | 
വോട്ടെണ്ണല്‍ ദിവസം ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളെ യോഗത്തിന് ക്ഷണിച്ച് സോണിയ; കോണ്‍ഗ്രസ് നിര്‍ണ്ണായക നീക്കത്തില്‍

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ നടക്കുന്ന മെയ് 23ന് പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ ഡല്‍ഹിയില്‍ യോഗത്തിന് ക്ഷണിച്ച് സോണിയ ഗാന്ധി. നിര്‍ണ്ണായക തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി അധികാരത്തിലെത്തുന്നത് തടയാനാണ് നീക്കം. ബിജെപി അധികാരത്തിലെത്തുന്നത് തടയാനായി മുന്‍കയ്യെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ നീക്കം.

പ്രധാനമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസിന് കുഴപ്പമില്ലെന്ന് മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദും വ്യക്തമാക്കിയിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനായി പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്താനാണ് സോണിയയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

നവീന്‍ പട്‌നായിക്, കെ.ചന്ദ്രശേഖര റാവു, ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരുമായി ചര്‍ച്ചകള്‍ നടത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമല്‍നാഥിനെയും മുതിര്‍ന്ന നേതാക്കളെയും നിയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുകയാണെങ്കില്‍ മാത്രം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയെന്നാണ് വിവരം.