ഏഴ് എ.കെ 47 തോക്കുകളുമായി പോലീസുകാരന്‍ മുങ്ങി; കാശ്മീരില്‍ ജാഗ്രത

ജമ്മു കാശ്മീരില് ഏഴ് എ.കെ 47 തോക്കുകളും ഒരു പിസ്റ്റളുമായി പി.ഡി.പി എം.എല്.എയുടെ സുരക്ഷാ സേനാംഗമായ സ്പെഷ്യല് പൊലീസ് ഓഫീസര് കടന്നുകളഞ്ഞു. ആദില് ബഷീര് എന്ന പോലീസുകാരനാണ് തോക്കുകളുമായി കടന്നത്. ഇയാള്ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ആദിലിനെക്കുറിച്ച് വിവരം നല്കുന്നയാള്ക്ക് 2 ലക്ഷം രൂപ സമ്മാനം നല്കുമെന്ന് കാശ്മീര് പോലീസ് വ്യക്തമാക്കി.
 | 

ഏഴ് എ.കെ 47 തോക്കുകളുമായി പോലീസുകാരന്‍ മുങ്ങി; കാശ്മീരില്‍ ജാഗ്രത

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഏഴ് എ.കെ 47 തോക്കുകളും ഒരു പിസ്റ്റളുമായി പി.ഡി.പി എം.എല്‍.എയുടെ സുരക്ഷാ സേനാംഗമായ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ കടന്നുകളഞ്ഞു. ആദില്‍ ബഷീര്‍ എന്ന പോലീസുകാരനാണ് തോക്കുകളുമായി കടന്നത്. ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ആദിലിനെക്കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് 2 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് കാശ്മീര്‍ പോലീസ് വ്യക്തമാക്കി.

പി.ഡി.പി എം.എല്‍.എയുടെ ശ്രീനഗര്‍ ജവഹര്‍ നഗറിലുള്ള വീട്ടില്‍ നിന്നാണ് ഇയാള്‍ ആയുധങ്ങള്‍ മോഷ്ടിക്കുന്നത്. ഗാര്‍ഡ് റൂമില്‍ സൂക്ഷിച്ചിരുന്ന 7 എ.കെ 47 തോക്കും ഒരു പിസ്റ്റളുമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആദിലിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എം.എല്‍.എയുടെ സുരക്ഷാ ചുമതല നിര്‍വ്വഹിച്ചിരുന്ന ഉദ്യോഗസ്ഥരുടെ സര്‍വീസ് തോക്കുകളാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ കാശ്മീരില്‍ 40 സ്‌പെഷ്യല്‍ പോലീസുകാരാണ് രാജിവെച്ചിരിക്കുന്നത്. ഉദ്യോഗം രാജിവെച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് നേരത്തെ തീവ്രവാദികളുടെ ഭീഷണിയുണ്ടായിരുന്നു. ആദില്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ എംഎല്‍എയുടെ സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന സംശയവും പോലീസിനുണ്ട്.