നന്ദി, ഒരു പാഠം പഠിച്ചു; സംഗീതോപകരണം കയറ്റാന്‍ വിസമ്മതിച്ച വിമാനക്കമ്പനിക്കെതിരെ ശ്രേയ ഘോഷാല്‍

സംഗീതോപകരണം വിമാനത്തില് കയറ്റാന് അനുവദിക്കാതിരുന്ന എയര്ലൈന് കമ്പനിക്കെതിരെ ഗായിക ശ്രേയ ഘോഷാലിന്റെ ട്വീറ്റ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെയാണ് ശ്രേയ പൊട്ടിത്തെറിച്ചത്. സംഗീതജ്ഞരെയോ അമൂല്യമായ സംഗീതോപകരണങ്ങള്‍ കയ്യിലുള്ളവരെയോ സിംഗപ്പൂര്‍ എയറിന് വിമാനങ്ങളില്‍ കയറ്റാന്‍ താല്‍പര്യമില്ലെന്നാണ് തോന്നുന്നതെന്ന് ട്വീറ്റില്‍ ശ്രേയ കുറിച്ചു. ഒരു പാഠം പഠിച്ചെന്നും നന്ദിയുണ്ടെന്നും എയര്‍ലൈന്‍ കമ്പനിയെ മെന്‍ഷന്‍ ചെയ്യുന്ന ട്വീറ്റില്‍ ശ്രേയ വ്യക്തമാക്കി.
I guess @SingaporeAir does not want musicians or any body who has a precious instrument to fly with on this airline. Well. Thank you. Lesson learnt.
— Shreya Ghoshal (@shreyaghoshal) May 15, 2019
ഇതേത്തുടര്‍ന്ന നിരവധി പേരാണ് ശ്രേയയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഒട്ടേറെ ഫോളോവര്‍മാരുള്ള ശ്രേയയുടെ പരാതി ശ്രദ്ധയില്‍പ്പെട്ടതോടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ക്ഷമാപണവുമായി ഉടന്‍തന്നെ രംഗത്തെത്തി. സംഭവത്തില്‍ ഖേദമുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും ട്വീറ്റില്‍ എയര്‍ലൈന്‍ വ്യക്തമാക്കി.
Hi Shreya, we are sorry to hear this. May we seek more details of your concerns and what was last advised by our colleagues? Thank you.
— Singapore Airlines (@SingaporeAir) May 15, 2019