രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ല; തീരുമാനമെടുത്ത് അസം സര്‍ക്കാര്‍

രണ്ട് കുട്ടികളില് കൂടുതല് ഉള്ളവര്ക്ക് സര്ക്കാര് ജോലി നിഷേധിക്കാന് തീരുമാനമെടുത്ത് അസം.
 | 
രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ല; തീരുമാനമെടുത്ത് അസം സര്‍ക്കാര്‍

ഗുവാഹത്തി: രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കാന്‍ തീരുമാനമെടുത്ത് അസം. മന്ത്രിസഭാ യോഗമാണ് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കേണ്ടെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ പബ്ലിക് റിലേഷന്‍ സെല്‍ ഇക്കാര്യം പുറത്തുവിട്ടു. 2021 ജനുവരി മുതല്‍ ഇത് നടപ്പാക്കും.

2017ല്‍ അസം സര്‍ക്കാര്‍ പാസാക്കിയ സ്ത്രീ ശാക്തീകരണ നയം അനുസരിച്ചാണ് നടപടി. ഇതനുസരിച്ച് രണ്ട് കുട്ടികള്‍ വരെയുള്ളവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലിക്ക് യോഗ്യതയുള്ളത്. നിലവില്‍ സര്‍ക്കാര്‍ ജോലിയില്‍ തുടരുന്നവരും ഈ നയം പിന്തുടരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

കൂടാതെ സംസ്ഥാനത്തെ ബസ് ചാര്‍ജ് 25 ശതമാനം ഉയര്‍ത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. പുതിയ ഭൂനയവും മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ഭൂമിയില്ലാത്ത തദ്ദേശവാസികള്‍ക്ക് വീടുവയ്ക്കാനും കാര്‍ഷികാവശ്യത്തിനും ഭൂമി നല്‍കാനുമാണ് തീരുമാനം.