വേദാന്തയുടെ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ഫാക്ടറി അടച്ചു പൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു

തൂത്തുക്കുടി സ്റ്റെര്ലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടാന് തമിഴ്നാട് സര്ക്കാര് ഉത്തരവിട്ടു. ഫാക്ടറിയില് നിന്നും പുറത്തുവിടുന്ന മാല്യന്യങ്ങള് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടി കാണിച്ചാണ് ഉത്തരവ്. കമ്പനിയുടെ പ്രവര്ത്തനങ്ങള് നേരത്തെ താത്ക്കാലികമായി നിര്ത്തിവെച്ചിരുന്നു.
 | 

വേദാന്തയുടെ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ഫാക്ടറി അടച്ചു പൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു. ഫാക്ടറിയില്‍ നിന്നും പുറത്തുവിടുന്ന മാല്യന്യങ്ങള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടി കാണിച്ചാണ് ഉത്തരവ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

പതിമൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ പ്രതിഷേധത്തിനൊടുവിലാണ് പാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നത്. സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണ് വെടിവെപ്പിന് ശേഷം ഉടലെടുത്തത്. സമരം ശക്തമാക്കുമെന്ന് പ്രദേശവാസികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തോട് സമര സമിതി പ്രതികരിച്ചിട്ടില്ല.

ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേദാന്ത കമ്പനി തുടങ്ങാന്‍ ആലോചിച്ചിരുന്നെങ്കില്‍ അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ ഫാക്ടറി ആരംഭിക്കുന്നത്. പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് ആരംഭിച്ച കമ്പനിക്കെതിരെ സമീപ നാളുകളിലാണ് സമരം ശക്തമായത്.