പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീം കോടതി

പശുവിന്റെ പേരില് നടക്കുന്ന ആള്ക്കൂട്ട കൊലപാതകങ്ങള് തടയാന് നിയമം വേണമെന്ന് സുപ്രീം കോടതി. ആള്ക്കൂട്ട ആക്രമണങ്ങള് അനുവദിക്കാനാകില്ലെന്നും സംഭവിക്കാന് പാടില്ലാത്ത ആക്രമണങ്ങളാണ് നടക്കുന്നത്. ഇവ തടയുന്നതിനായി നിയമം വേണമെന്നും ക്രമസമാധാനം ഉറപ്പാക്കേണ്ടത് സര്ക്കാരാണെന്നും കോടതി പറഞ്ഞു.
 | 

പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീം കോടതി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അനുവദിക്കാനാകില്ലെന്നും സംഭവിക്കാന്‍ പാടില്ലാത്ത ആക്രമണങ്ങളാണ് നടക്കുന്നത്. ഇവ തടയുന്നതിനായി നിയമം വേണമെന്നും ക്രമസമാധാനം ഉറപ്പാക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി പറഞ്ഞു.

ജനങ്ങളുടെ സുരക്ഷ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പശുവിന്റെ പേരില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പശു ഭീകരവാദത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാ വാല, ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.