ദളിത് എന്ന പദം ഉപയോഗിക്കരുത്; ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന് ചാനലുകള്ക്ക് നിര്ദേശം. കേന്ദ്ര വാര്ത്താ വിതരണ മന്ത്രാലയമാണ് പട്ടികജാതി വിഭാഗത്തില്പ്പെടുന്നവരെക്കുറിച്ചുള്ള വാര്ത്തകളില് ഈ പദം ഉപയോഗിക്കരുതെന്ന നിര്ദേശം നല്കിയിരിക്കുന്നത്. വിഷയത്തില് മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിര്ദേശം.
 | 

ദളിത് എന്ന പദം ഉപയോഗിക്കരുത്; ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന് ചാനലുകള്‍ക്ക് നിര്‍ദേശം. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ഈ പദം ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.

പങ്കജ് മെശ്രാം എന്ന വ്യക്തി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പടുവിച്ചത്. ദളിത് എന്നതിനു പകരം പട്ടികജാതി എന്നു തന്നെ ഉപയോഗിക്കണമെന്ന് കേന്ദ്ര സാമൂഹിക നീതി വകുപ്പ് 2018 മാര്‍ച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരുന്നു ഈ നിര്‍ദേശം നല്‍കിയത്.

ഇക്കാര്യവും പുതിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനയില്‍ ദളിത് എന്ന വാക്ക് ഇല്ല എന്നതാണ് ഇതിനുള്ള വിശദീകരണം. ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്ന ഭരണഘടനാ പദത്തിന് തത്തുല്യമായ പ്രാദേശിക പരിഭാഷകള്‍ വേണം ഉപയോഗിക്കാന്‍ എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.