ഹിമാചൽപ്രദേശില്‍ ശക്തമായ ഉരുൾ പൊട്ടൽ. ഷിംല- കിന്നൗർ ദേശീയ പാത അടച്ചു. വീഡിയോ കാണാം
Updated: Sep 6, 2021, 12:11 IST
| ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിലെ ജിയോരിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാത അടച്ചു. . ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഗതാഗതം മുഴുവനായും സ്തംഭിച്ചു. ദേശീയപാത 5 ലെ ഷിംല-കിന്നൗർ ഭാഗമാണ് ഇത്. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ഭരണകൂടം പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞയാഴ്ച, ഷിംലയിലെ വികാസ് നഗർ പ്രദേശത്ത് കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് വാഹനങ്ങൾ തകർന്നിരുന്നു. ഓഗസ്റ്റ് 22 -ന് ഷിംലയിലെ മറ്റൊരു മണ്ണിടിച്ചിൽ ഖാലിനി റോഡ് തകർന്നു.
വീഡിയോ കാണാം
ഹിമാചൽ പ്രാദേശില്‍ ശക്തമായ ഉരുൾ പൊട്ടൽ. ഷിംല- കിന്നൗർ ദേശീയ പാത അടച്ചു. വീഡിയോ കാണാം