ബിജെപി സര്‍ക്കാരിനെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ വിദ്യാര്‍ത്ഥിനിക്ക് ജാമ്യം

വിമാനത്തില് ബിജെപി നേതാവിന് സമീപമെത്തി കേന്ദ്രസര്ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ വിദ്യാര്ത്ഥിനിക്ക് ജാമ്യം. തൂത്തുക്കുടി വിമാനത്താവളത്തില് നിന്ന് അറസ്റ്റിലായ ലോയിസ് സോഫിയ എന്ന 28കാരിക്കാണ് ജാമ്യം ലഭിച്ചത്.
 | 

ബിജെപി സര്‍ക്കാരിനെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ വിദ്യാര്‍ത്ഥിനിക്ക് ജാമ്യം

ചെന്നൈ: വിമാനത്തില്‍ ബിജെപി നേതാവിന് സമീപമെത്തി കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ വിദ്യാര്‍ത്ഥിനിക്ക് ജാമ്യം. തൂത്തുക്കുടി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായ ലോയിസ് സോഫിയ എന്ന 28കാരിക്കാണ് ജാമ്യം ലഭിച്ചത്.

തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദരരാജന്റെ സമീപമെത്തിയാണ് ക്യാനഡയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ ലോയിസ് സോഫിയ മോഡിക്കും കേന്ദ്ര ഗവണ്‍മെന്റിനുമെതിരായി മുദ്രാവാക്യം വിളിച്ചത്. ബിജെപി-ആര്‍എസ്എസ് ഫാസിസ്റ്റ് സര്‍ക്കാര്‍ എന്നായിരുന്നു മുദ്രാവാക്യത്തില്‍ വിശേഷിപ്പിച്ചത്.

സംഭവത്തില്‍ തമിളിസൈ സൗന്ദരരാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മുദ്രാവാക്യം വിളിച്ച സ്ത്രീ സാധാരണക്കാരിയല്ലെന്നും തീവ്രവാദ സംഘടനകളുമായി അവര്‍ക്ക് ബന്ധമുണ്ടാകുമെന്നുമായിരുന്നു തമിളിസൈ പറഞ്ഞത്.