ശബരിമല വിധിക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് എന്തിനെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ശബരിമല വിധിക്കെതിരെ സ്ത്രീകള് പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന് സ്വാമി. ആ അഞ്ചു ദിവസങ്ങളില് ക്ഷേത്രത്തില് പോകണമെന്ന് സുപ്രീം കോടതി വിധി നിര്ബന്ധിക്കുന്നില്ല. സ്വയം എടുക്കേണ്ട തീരുമാനമാണ് അത്.
 | 

ശബരിമല വിധിക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് എന്തിനെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ചെന്നൈ: ശബരിമല വിധിക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ആ അഞ്ചു ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോകണമെന്ന് സുപ്രീം കോടതി വിധി നിര്‍ബന്ധിക്കുന്നില്ല. സ്വയം എടുക്കേണ്ട തീരുമാനമാണ് അത്. പട്ടാളത്തെ വിളിച്ചിട്ടാണെങ്കിലും സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി നേരത്തേ പറഞ്ഞിരുന്നു.

ക്ഷേത്രത്തില്‍ പോകാന്‍ താല്‍പര്യമില്ലാത്തവര്‍ പോകേണ്ടതില്ല. എന്നാല്‍ അതിന് ആഗ്രഹിക്കുന്നവരെ തടയാനും കഴിയില്ല. ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആര്‍ക്കറിയാമെന്നും ട്വീറ്റില്‍ അദ്ദേഹം ചോദിച്ചു.

ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം നടന്നു വരികയാണ്. സ്ത്രീകളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രതിഷേധങ്ങളാണ് മിക്കയിടങ്ങളിലും സംഘടിപ്പിച്ചിരിക്കുന്നത്.