പ്രവേശനം വിലക്കിയത് സ്ത്രീകളുടെ ജൈവഘടന പരിഗണിച്ച്; ശബരിമലയില്‍ മലക്കംമറിഞ്ഞ് സുബ്രഹ്മണ്യന്‍ സ്വാമി

സ്ത്രീകളുടെ ജൈവഘടന പരിഗണിച്ചാണ് ശബരിമലയില് പ്രവേശനം ആചാരപരമായി വിലക്കിയതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഈ ആചാരം സ്ത്രീകളുടെ തന്നെ ഗുണത്തിനായിട്ടുളളതാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാന് കഴിഞ്ഞിട്ടില്ല.രാജ്യത്തെ ഹിന്ദുക്കള് ഭിന്നിക്കപ്പെട്ട സാഹചര്യത്തില് വിഷയത്തില് രമ്യമായ പരിഹാരം കണ്ടെത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു.
 | 

പ്രവേശനം വിലക്കിയത് സ്ത്രീകളുടെ ജൈവഘടന പരിഗണിച്ച്; ശബരിമലയില്‍ മലക്കംമറിഞ്ഞ് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: സ്ത്രീകളുടെ ജൈവഘടന പരിഗണിച്ചാണ് ശബരിമലയില്‍ പ്രവേശനം ആചാരപരമായി വിലക്കിയതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഈ ആചാരം സ്ത്രീകളുടെ തന്നെ ഗുണത്തിനായിട്ടുളളതാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.രാജ്യത്തെ ഹിന്ദുക്കള്‍ ഭിന്നിക്കപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു.

നേരത്തേ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ സ്വാമി സ്വാഗതം ചെയ്തിരുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. വിധി അനുകൂലമാണെങ്കിലും സ്ത്രീകള്‍ സ്വയം മാറി നില്‍ക്കുകയാണ് പ്രശ്‌നത്തിന് പരിഹാരമെന്നാണ് സ്വാമിയുടെ പുതിയ നിലപാട്.

സ്ത്രീപ്രവേശനം അനുവദിച്ച വിധി കോടതി വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. രാജ്യത്തു പല വിധികളും വിശ്വാസികളുടെ എതിര്‍പ്പ് കൊണ്ട് നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യം മുന്‍പ് ഉണ്ടായിട്ടുണ്ട്. നക്‌സലൈറ്റുകളും കമ്മ്യൂണിസ്റ്റുകളുമായ സ്ത്രീകളാണ് ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കുന്നതെന്നും സര്‍ക്കാര്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു.