കരിമ്പുദ്പാദനം വര്‍ദ്ധിക്കുന്നതനുസരിച്ച് പ്രമേഹരോഗികളുടെയും എണ്ണം വര്‍ദ്ധിക്കുമെന്ന് യോഗി ആദിത്യനാഥ്

കരിമ്പുദ്പാദനം വര്ദ്ധിക്കുന്നതനുസരിച്ച് പ്രമേഹരോഗികളുടെ എണ്ണവും വര്ദ്ധിക്കുമെന്ന് യോഗി ആദിത്യനാഥ്. കരിമ്പിന്റെ ഉദ്പാദനം കൂടുമ്പോള് പഞ്ചസാരയുടെ ഉപഭോഗവും വര്ദ്ധിക്കും. ഇത് പ്രമേഹം വര്ദ്ധിക്കുന്നതിലേക്ക് നയിക്കുമെന്നാണ് യോഗി പറഞ്ഞത്.
 | 

കരിമ്പുദ്പാദനം വര്‍ദ്ധിക്കുന്നതനുസരിച്ച് പ്രമേഹരോഗികളുടെയും എണ്ണം വര്‍ദ്ധിക്കുമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: കരിമ്പുദ്പാദനം വര്‍ദ്ധിക്കുന്നതനുസരിച്ച് പ്രമേഹരോഗികളുടെ എണ്ണവും വര്‍ദ്ധിക്കുമെന്ന് യോഗി ആദിത്യനാഥ്. കരിമ്പിന്റെ ഉദ്പാദനം കൂടുമ്പോള്‍ പഞ്ചസാരയുടെ ഉപഭോഗവും വര്‍ദ്ധിക്കും. ഇത് പ്രമേഹം വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുമെന്നാണ് യോഗി പറഞ്ഞത്.

അതുകൊണ്ട് കരിമ്പുകൃഷി കുറച്ച് മറ്റു വിളകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഉത്തര്‍ പ്രദേശില്‍ ഏറ്റവും കൂടുതല്‍ കരിമ്പുദ്പാദനം നടക്കുന്ന ബാഗ്പത് എന്ന പ്രദേശത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോളായിരുന്നു യോഗി ആദിത്യനാഥ് ഈ പരാമര്‍ശം നടത്തിയത്.