ഇന്‍ഡോറില്‍ മത്സരിക്കാനില്ല; ബിജെപിയോട് അസംതൃപ്തി അറിയിച്ച് സുമിത്ര മഹാജന്‍

സ്വന്തം മണ്ഡലത്തില് സ്ഥാനാര്ത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്ന നടപടിയില് ബിജെപിയുമായി ഇടഞ്ഞ് ലോക്സഭാ സ്പീക്കര് സുമിത്ര മഹാജന്. താന് മത്സരിക്കാനില്ലെന്ന് സുമിത്ര അറിയിച്ചു. തന്റെ മണ്ഡലമായ ഇന്ഡോറില് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിക്കാന് വൈകുന്നതില് അതൃപ്തി അറിയിച്ചുകൊണ്ട് അവര് പ്രവര്ത്തകര്ക്ക് തുറന്ന കത്തെഴുതി.
 | 
ഇന്‍ഡോറില്‍ മത്സരിക്കാനില്ല; ബിജെപിയോട് അസംതൃപ്തി അറിയിച്ച് സുമിത്ര മഹാജന്‍

ന്യൂഡല്‍ഹി: സ്വന്തം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്ന നടപടിയില്‍ ബിജെപിയുമായി ഇടഞ്ഞ് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. താന്‍ മത്സരിക്കാനില്ലെന്ന് സുമിത്ര അറിയിച്ചു. തന്റെ മണ്ഡലമായ ഇന്‍ഡോറില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ അതൃപ്തി അറിയിച്ചുകൊണ്ട് അവര്‍ പ്രവര്‍ത്തകര്‍ക്ക് തുറന്ന കത്തെഴുതി.

ഇന്‍ഡോറില്‍ നിന്ന എട്ടു തവണ പാര്‍ലമെന്റിലേക്ക് സുമിത്ര മഹാജന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 75 വയസു കഴിഞ്ഞ നേതാക്കള്‍ ഇത്തവണ മത്സരിക്കേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. ഇതനുസരിച്ച് മുരളീ മനോഹര്‍ ജോഷിക്കും എല്‍.കെ.അദ്വാനിക്കും ഇത്തവണ അവസരം നല്‍കിയിട്ടില്ല. സുമിത്ര മഹാജനും ഇത്തവണ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെങ്കിലും ആദ്യ ഘട്ടത്തില്‍ പിന്‍മാറാന്‍ ഇവര്‍ തയ്യാറാകാതിരുന്നത് ബിജെപിയെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

ഇതേത്തുടര്‍ന്ന് ഇന്‍ഡോര്‍ ഒഴികെ മധ്യപ്രദേശിലെ മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ഇന്‍ഡോറിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് സുമിത്ര പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കത്തെഴുതിയത്. മണ്ഡലത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു അനിശ്ചിതാവസ്ഥയെന്നും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടിക്ക് ഒരു മടിയുള്ളതുപോലെ തോന്നുന്നുവെന്നും അവര്‍ കത്തില്‍ പറഞ്ഞു. അതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് താന്‍ പ്രഖ്യാപിക്കുകയാണെന്നും ഇനി പാര്‍ട്ടിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും അവര്‍ കത്തില്‍ വ്യക്തമാക്കി.