സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം; ശശി തരൂരിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില് പ്രതി ചേര്ക്കപ്പെട്ട എംപിയും കോണ്ഗ്രസ് നേതാവുമായി ശശി തരൂരിന് ജാമ്യം. പട്യാല ഹൗസ് പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാറാണ് തരൂരിന് മുന്കൂര് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയായി ഒരു ലക്ഷം രൂപ കോടതിയില് കെട്ടിവെക്കണം. അതേസമയം മുന്കൂര് ജാമ്യം നല്കരുതെന്ന് ഡല്ഹി പോലീസ് വാദിച്ചു.
 | 

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം; ശശി തരൂരിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംപിയും കോണ്‍ഗ്രസ് നേതാവുമായി ശശി തരൂരിന് ജാമ്യം. പട്യാല ഹൗസ് പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാറാണ് തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയായി ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവെക്കണം. അതേസമയം മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ഡല്‍ഹി പോലീസ് വാദിച്ചു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിങ്വി എന്നിവരാണ് തരൂരിന് വേണ്ടി കോടതിയില്‍ ഹാജരായത്. വിദേശത്തേക്ക് നിരന്തരം യാത്ര ചെയ്യുന്ന ശശി തരൂര്‍ കോടതിയെ കബളിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഡല്‍ഹി പോലീസ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസിലെ പ്രധാന സാക്ഷികള്‍ തരൂരിന്റെ ജോലിക്കാരാണ്. ഇവരെ സ്വാധീനിക്കാന്‍ സാധ്യതകളുണ്ടെന്നും ഡല്‍ഹി പോലീസ് വാദിച്ചിരുന്നു.

നിലവില്‍ പോലീസ് ഉന്നയിക്കുന്ന വാദങ്ങള്‍ നേരത്തെ കോടതിയെ ബോധിപ്പിച്ച കാര്യങ്ങളില്‍ നിന്നും വിരുദ്ധമാണ്. ആത്മഹത്യയുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകളില്ലെന്നും കബില്‍ സിബല്‍, അഭിഷേക് മനു സിങ്വി എന്നിവര്‍ വ്യക്തമാക്കി. ആത്മഹത്യാ പ്രേരണാക്കുറ്റവും ഗാര്‍ഹിക പീഡനക്കുറ്റവുമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.