ദീപാവലി; പടക്ക നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കില്ലെന്ന് സുപ്രീം കോടതി; കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരും

പടക്ക നിര്മ്മാണവും വില്പ്പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി സുപ്രീം കോടതി തള്ളി. എന്നാല് പടക്കങ്ങള് വില്ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള് കൊണ്ടുവരുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ് എന്നിവരുള്പ്പെട്ട ബെഞ്ചിന്റേതാണ് വിധി. ഇ- കോമേഴ്സ് വെബ്സൈറ്റുകള് വഴി പടക്ക വ്യാപാരം നടത്തുന്നതില് വിലക്ക് ഏര്പ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് പടക്കങ്ങള് സൃഷ്ടിക്കുന്ന മലനീകരണം പ്രശ്നങ്ങള് ഗുരുതരമാണെന്നും ഇത് തടയിടാന് നിരോധനം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്ജി.
 | 

ദീപാവലി; പടക്ക നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കില്ലെന്ന് സുപ്രീം കോടതി; കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരും

ന്യൂഡല്‍ഹി: പടക്ക നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എന്നാല്‍ പടക്കങ്ങള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. ഇ- കോമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി പടക്ക വ്യാപാരം നടത്തുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് പടക്കങ്ങള്‍ സൃഷ്ടിക്കുന്ന മലനീകരണം പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്നും ഇത് തടയിടാന്‍ നിരോധനം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ലൈസന്‍സുള്ള ഏജന്‍സികള്‍ മാത്രമെ പടക്ക വില്‍പ്പന നടത്താന്‍ പാടുള്ളൂ. ആഘോഷ വേളകളില്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പുക കുറഞ്ഞതും വലിയ തോതില്‍ വായു മലിനീകരണം ഉണ്ടാക്കുന്നതുമായ പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ദീപാവലിക്ക് രാത്രി എട്ടു മണിക്കും പത്തു മണിക്കും ഇടയില്‍ പടക്കം പൊട്ടിക്കാം. ക്രിസ്തുമസിന് രാത്രി 11.55 മുതല്‍ 12.30 വരെ പടക്കം പൊട്ടിക്കാം. നിയമങ്ങള്‍ എല്ലാ ആഘോഷങ്ങള്‍ക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് അനുമതി വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പടക്ക നിര്‍മ്മാണവും വില്‍പ്പനയും പൂര്‍ണമായും നിരോധിക്കുന്നതിന് പകരം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിലൂടെ മലനീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പടക്ക കമ്പനികള്‍ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളെ നിരോധനം ദോഷകരമായി ബാധിക്കുമെന്നും കമ്പനികള്‍ കോടതിയില്‍ വാദിച്ചു. ഇവ പരിഗണിച്ചാണ് കോടതി നിരോധനം സാധ്യമല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.