തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ശബരിമല തന്ത്രിക്കെതിരെ സമര്പ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹര്ജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. തന്ത്രിക്കെതിരെ രണ്ട് സ്ത്രീകള് നല്കിയ ഹര്ജി പരിഗണിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടപ്പോളായിരുന്നു ഇക്കാര്യം ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
 | 
തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല തന്ത്രിക്കെതിരെ സമര്‍പ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. തന്ത്രിക്കെതിരെ രണ്ട് സ്ത്രീകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടപ്പോളായിരുന്നു ഇക്കാര്യം ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധി നടപ്പാക്കുന്നതിന് തടസം നിന്നുവെന്ന ഹര്‍ജിക്കൊപ്പം കഴിഞ്ഞ ദിവസം യുവതിള്‍ പ്രവേശിച്ചതിനു ശേഷം നടയടച്ചത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

എന്നാല്‍ ജനുവരി 22ന് മുമ്പായി ശബരിമല വിഷയത്തില്‍ ഒരു ഹര്‍ജിയും കേള്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണാഘടന ബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനഃസംഘടിപ്പിക്കാനും കഴിയില്ല. എല്ലാ ഹര്‍ജികളും 22ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. യുവതികള്‍ പ്രവേശിച്ചതിനു ശേഷം നടയടച്ച് ശുദ്ധിക്രിയ നടത്തിയത് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇതിന് കോടതി മറുപടി നല്‍കിയില്ല.

കോടതി അലക്ഷ്യമൊന്നും നടന്നിട്ടില്ലെന്ന് അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി കെ ബിജു അറിയിച്ചു. അതേസമയം കേരളത്തില്‍ ഹര്‍ത്താല്‍ ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രകാശ് കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിവും ഈ വാദം കേള്‍ക്കാനും കോടതി തയ്യാറായില്ല. ശബരിമല തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി. രാമവര്‍മ രാജ എന്നിവര്‍ക്കെതിരേ എ.വി. വര്‍ഷയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, ബി.ജെ.പി. നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, നടന്‍ കൊല്ലം തുളസി എന്നിവര്‍ക്കെതിരേ ഗീനാ കുമാരിയുമാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.